മുംബൈ കോണ്‍സുലേറ്റില്‍ ഹൗസ് ഡ്രൈവർ അടക്കമുള്ള ഗാര്‍ഹിക വിസ സ്റ്റാമ്പിങ് പുനഃരാരംഭിച്ചു

0
1185

റിയാദ്: ഒന്നര മാസം മുമ്പ് നിർത്തിവെച്ച മുംബൈയിലെ സഊദി കോൺസുലേറ്റ് ഹൗസ് ഡ്രൈവർ അടക്കമുള്ള ഗാര്‍ഹിക വിസ സ്റ്റാമ്പിങ് പുനഃരാരംഭിച്ചു. ഇതോടെ റിക്രൂട്ട്‌മെന്റ് ഓഫീസുകളും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ട്രാവല്‍ ഏജന്‍സികളും ഒരിടവേളക്ക് ശേഷം സജീവമായി. ഏറെ കാത്തിരിപ്പിന് ശേഷം ചൊവ്വാഴ്ചയാണ് മുംബൈ കോണ്‍സുലേറ്റില്‍ വിസ സ്റ്റാമ്പിംഗ് പുനഃസ്ഥാപിച്ചത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മുംബൈയിലെ സഊദി കോൺസിലേറ്റിനു പുറമെ പാകിസ്താന്‍, ബംഗ്ലാദേശ് അടക്കം സഊദിയിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളിലെ കോണ്‍സുലേറ്റുകളിലും വിസ സ്റ്റാമ്പിംഗ് പുനരാരംഭിച്ചിട്ടുണ്ട്.

ഒന്നരമാസം മുമ്പാണ് മുന്നറിയിപ്പ് ഇല്ലാതെ മുംബൈ അടക്കമുള്ള സഊദി കോണ്‍സുലേറ്റുകളില്‍ വിസ സ്റ്റാമ്പിംഗ് നിലച്ചത്. പിന്നീട് ന്യൂഡല്‍ഹിയിലെ സഊദി എംബസി വഴിയായിരുന്നു ഗാര്‍ഹിക വിസകള്‍ സ്റ്റാമ്പ് ചെയ്തിരുന്നത്. സ്റ്റാമ്പിങ് കേന്ദ്രം കുറഞ്ഞതോടെ വിസ സ്റ്റാമ്പിംഗ് സേവനത്തിനുള്ള ചാര്‍ജ് പതിന്മടങ്ങായി വര്‍ധിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ വിസ സ്റ്റാമ്പിങ് പുനഃരാരംഭിച്ചത് ഏറെ പേർക്ക് ആശ്വാസം നൽകുന്നുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക