തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കത്തില്‍ ബിജെപിയുടെ സീല്‍ എന്ന ആരോപണവുമായി സിപിഐഎം. 2019 മാർച്ചിൽ രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയ കത്തിലാണ് സീൽ ഉള്ളത്. ബിജെപി കേരള എന്ന സീലാണ് കത്തിലുള്ളതെന്ന് സിപിഐഎം. എങ്ങനെയാണ് കത്തിൽ ബിജെപിയുടെ സീൽ വന്നതെന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകേണ്ടിവരും.
ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയേയും ബിജെപിയേയും നിയന്ത്രിക്കുന്നത് ഒരേ ഓഫീസ് തന്നെയാണെന്ന് പരസ്യമായി അറിയുന്ന കാര്യം.എങ്കിലും കത്തിടപാടിന് രണ്ടു മേശ ഇടണം! സീൽ അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോകുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപിയുടെ സീൽ!





