ഉംറ നിര്‍വഹിച്ച് തിരിച്ചുവരാനുള്ള ഒരുക്കത്തിനിടെ മലയാളി മദീനയില്‍ മരിച്ചു

0
961

മദീന: ഉംറ നിര്‍വഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കവേ കാസര്‍കോട് സ്വദേശി മദീനയില്‍ മരിച്ചു. ബാങ്കോട് സീനത്ത് നഗറിലെ ഇസ്മാഈല്‍ (സമപടം – 85) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഡിസംബര്‍ രണ്ടിന് ഭാര്യ നഫീസയുടെ കൂടെ ഉംറക്കെത്തിയതായിരുന്നു.

തിരിച്ച് വരാനുള്ള ഒരുക്കത്തിനിടെ നെഞ്ച് വേദന വന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് അന്ത്യം. മൃതദേഹം മദീനയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

യൂസുഫ് – ഹവ്വ ഉമ്മ ദമ്പതികളുടെ മകനാണ് തളങ്കര ഗസ്സാലി നഗറില്‍ ചായക്കട നടത്തിയിരുന്ന ഇസ്മാഈല്‍. മക്കള്‍: ഹമീദ്, അലി, റസാഖ്, നൗഷാദ്, ജലീല്‍, ഖലീല്‍, റംശീന.

മരുമക്കള്‍: അലി കോപ്പ, സുമയ്യ, റുക്സാന, സജ്ന, ശാഹിന, ശബാന. സഹോദരങ്ങള്‍: മറിയം ഉമ്മ, ബീഫാത്വിമ, പരേതരായ മുഹമ്മദ്, അബൂബകര്‍, ശഹര്‍ബാന്‍.