ജിദ്ദയിൽ ട്രക്കിൽ കൊണ്ടുപോയ മൊബൈൽ ബാറ്ററികൾ പൊട്ടിത്തെറിച്ചു, ഒന്നിന് പിറകെ ഒന്നായി മാലപ്പടക്കമായി സ്ഫോടനം | VIDEO

0
9
  • പൊട്ടിത്തെറിക്കു കാരണം കനത്ത ചൂട്

ജിദ്ദ: ട്രക്കിൽ കൊണ്ടുപോയ മൊബൈൽ ബാറ്ററികൾ പൊട്ടിത്തെറിച്ചു. പുരാതന വാണിജ്യ നഗരിയായ ജിദ്ദയിലാണ് സംഭവം. ട്രെയിലറിലെ ട്രക്കിൽ കൊണ്ടുപോയ ബാറ്ററി ലോഡ് ആണ് പൊട്ടിത്തെറിച്ചത്. പിന്നാലെ ഒന്നിന് പിറകെ ഒന്നായി മാലപ്പടക്കമായി സ്ഫോടനമായി മാറുകയായിരുന്നു. കടുത്ത ചൂടാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക വിവരം.

ജിദ്ദയിലെ അൽ ഖുംറ പരിസരത്ത് വെച്ചാണ് സംഭവം. ഒരു ട്രക്കിനുള്ളിൽ തീ പടർന്ന് ബാറ്ററികൾ പൊട്ടിത്തെറിക്കുന്ന നിമിഷങ്ങൾ രേഖപ്പെടുത്തിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നണ്ട്. വാഹനത്തിൽ നിന്ന് പെട്ടെന്ന് തീയും കട്ടിയുള്ള പുകയും ഉയർന്നു. തീ പടരുമെന്ന ഭയത്തിനിടയിൽ, ഒരു ദുരന്തം ഒഴിവാക്കാൻ ട്രക്ക് ഡ്രൈവർ ട്രക്ക് സ്ഥലത്ത് നിന്ന് മാറ്റാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം.

പ്രചരിക്കുന്ന വിവരങ്ങൾ അനുസരിച്ച്, ഉയർന്ന താപനില കാരണമാണെന്നാണ് വിവരം. വലിയ അളവിൽ ട്രക്കിൽ മൊബൈൽ ഫോൺ ബാറ്ററികൾ ട്രക്കിൽ.  പൊട്ടിത്തെറിക്കു പിന്നാലെ പെട്ടെന്ന് തീ പിടിക്കുന്നതായും വീഡിയോയി കാണാം. പൊട്ടിത്തെറിയുടെ വീഡിയോ കാണാം 👇