- കാരണമായത് എയർബാഗിലെ അപകടം
റിയാദ്: ഗുരുതരമായ പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഹ്യുണ്ടായ് കാറുകൾ തിരിച്ചു വിളിക്കാൻ നിർദേശം നൽകി സഊദി വാണിജ്യ മന്ത്രാലയം. എയർ ബാഗിൽ കണ്ടെത്തിയ പ്രശ്നങ്ങളെ തുടർന്നാണ് ഒരു ലക്ഷത്തോളം കാറുകൾ വിപണിയിൽ നിന്ന് തിരിച്ചു വിളിക്കാൻ മന്ത്രാലയം നിർദേശം നൽകിയത്.
ഡ്രൈവർ സൈഡിലെ എയർബാഗ് ഇൻഫ്ലേറ്ററിലെ തകരാർ ആണ് മുഖ്യ പ്രശ്നമായി കണ്ടെത്തിയത്. ഇതേ തുടർന്ന് 2009 മുതൽ 2011 വരെയുള്ള മോഡലുകളിൽ നിന്നുള്ള 71,700 ഹ്യുണ്ടായ് എലന്ത്ര/ ഐ30 വാഹനങ്ങൾ ആണ് തിരിച്ചുവിളിക്കുന്നതായി വാണിജ്യ മന്ത്രാലയം പ്രഖ്യാപിച്ചു.
അപകടമുണ്ടായാൽ എയർബാഗ് പൊട്ടാനും മൂർച്ചയുള്ള ലോഹ കഷണങ്ങൾ പുറത്തുവരാനും ഗുരുതരമായ പരിക്കിനോ മരണത്തിനോ കാരണമായേക്കാമെന്ന് മന്ത്രാലയം വിശദീകരിച്ചു. വാഹന ഉടമകൾ ഉടൻ തന്നെ ഡ്രൈവിംഗ് നിർത്തി വെക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഉത്തരം മോഡലുകൾ ഉള്ള വാഹന ഉടമകൾക്ക് ഇത് സൗജന്യമായി പരിഹരിക്കപ്പെട്ടു നൽകും.
വാഹന ഉടമകൾ ആവശ്യമായ അറ്റകുറ്റപ്പണികൾ സൗജന്യമായി നടത്താൻ കമ്പനിയുമായി ബന്ധപ്പെടണമെന്ന് വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു.