ജിദ്ദ: കഴിഞ്ഞ ദിവസം ജിദ്ദ – ബഹറയിൽ വെച്ച് മരണപ്പെട്ട അൽമിറ കമ്പനിയിൽ ജോലി ചെയ്തിരുന്ന കോട്ടക്കൽ കാവതികുളം അത്താണിക്കൽ സ്വദേശി കാവുങ്ങൽ സൈദലവി എന്നവരുടെ മയ്യിത്ത് ഇന്ന് സുബ്ഹി നമസ്കാരാനന്തരം റുവൈസ് മഖ്ബറയിൽ കബറടക്കി.
നടപടിക്രമങ്ങൾക്കായി ജിദ്ദ കെ എം സി സി വെൽഫയർ വിംഗ് ഭാരവാഹികൾ രംഗത്തുണ്ടായിരുന്നു.
മയ്യിത്ത് നിസ്കാരത്തിലും ഖബടക്കത്തിലും ജിദ്ദ കെ എം സി സി വെൽഫയർ വിംഗ് കൺവീനർ മുഹമ്മദ് കുട്ടി പാണ്ടിക്കാട്, ജിദ്ദ കെ എം സി സി സെക്രട്ടറി സുബൈർ വട്ടോളി, മലപ്പുറം, ജിദ്ദ – മലപ്പുറം ജില്ല കെ എം സി സി ജനറൽ സെക്രട്ടറി നാണി മാസ്റ്റർ, മജീദ് കോട്ടീരി, കോട്ടക്കൽ മണ്ഡലം പ്രസിഡൻറ് ഷാജഹാൻ പൊന്മള, അൻവർ പൂവ്വല്ലൂർ, അഹമ്മദ് കുട്ടി വടക്കേതിൽ, സാബിർ തളികപ്പറമ്പിൽ, സമദലി കെ. പി, ഹനീഫ വടക്കൻ, ജാബിർ കല്ലൻ, പരി മജീദ്, ഹബീബ് എ. വി, എസ് ഐ സി സഊദി നാഷണൽ കമ്മിറ്റി പ്രസിഡൻ്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ, ആലമ്പാടി അബൂബക്കർ ദാരിമി, ദിൽഷാദ് തുടങ്ങി നാട്ടുകാരും സുഹൃത്തുക്കളും ബന്ധു മിത്രാദികളും പങ്കെടുത്തു.