റിയാദ്: സഊദിയിൽ ഉണ്ടായ വെടിവെപ്പ് സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. സഊദിയിലെ അസീർ മേഖലയിലെ നമാസിൽ ആണ് സംഭവം. ഒരാളെ കൊലപെടുത്തി വെടിവെപ്പ് നടത്തി രക്ഷപ്പെട്ടയാളാണ് കൊല്ലപ്പെട്ട രണ്ടാമത്തെയാൾ.
പോലീസ് സംഭവം വിവരിക്കുന്നത് ഇങ്ങനെ: ഒരു സഊദി പൗരനെ വെടിവെച്ചു കൊന്നതിന് ശേഷം കൊലയാളി ഓടി രക്ഷപ്പെടുകയായിരുന്നു. പിന്തുടർന്നെത്തിയ പൊലീസിന് നേരെ ഇയാൾ വെടിയുതിർത്തു, പോലീസിന്റെ പ്രത്യാക്രമണത്തിൽ ഗുരുതര പരിക്കേറ്റ കൊലയാളി മരണപ്പെടുകയായിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക