നീതിക്കും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടം തുടരും, ഒന്നും തെരഞ്ഞെടുപ്പോടു കൂടി അവസാനിക്കുന്നില്ല: കമല ഹാരിസ്

0
671

സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്ന് കമല ഹാരിസ്. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ അമേരിക്കന്‍ ജനതയെ അഭിസംബോധന ചെയ്യുകയായിരുന്നു കമല. ജനവിധി അംഗീകരിച്ച കമല ഡൊണാള്‍ഡ് ട്രംപിനെ വേദിയില്‍ വെച്ച് അഭിനന്ദിക്കുകയും ചെയ്തു.

‘തെരഞ്ഞെടുപ്പ് പോരാട്ടം ഒരുപക്ഷെ ഇവിടെ അവസാനിക്കാം. പക്ഷെ, പ്രചാരണങ്ങളില്‍ ഇന്ധനമായ പോരാട്ടം ഞാന്‍ അവസാനിപ്പിക്കില്ല. സ്വാതന്ത്ര്യത്തിനും അവസരങ്ങള്‍ക്കും തുല്യതയ്ക്കും ജനങ്ങളുടെ അന്തസിനും വേണ്ടിയുള്ള പോരാട്ടം. അമേരിക്കയെ ഉന്നതിയിലെത്തിക്കാനുള്ള പോരാട്ടം. ഇതൊന്നും താന്‍ ഉപേക്ഷിക്കില്ല,’ കമല ഹാരിസ് പറഞ്ഞു.

പ്രതീക്ഷിച്ച തെരഞ്ഞെടുപ്പ് ഫലമല്ല വന്നതെന്നും എന്തിനുവേണ്ടിയാണോ പോരാടിയത്, എന്തിനു വേണ്ടിയാണോ വോട്ടു ചെയ്തത്, അതല്ല ലഭിച്ചതെന്നും കമല പറഞ്ഞു. വാഷിംഗ്ടണ്‍ ഡിസിയിലെ ഹോവാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ വെച്ചായിരുന്നു കമലയുടെ പ്രസംഗം.