റിയാദ്: മാനവികതക്കും മത സൗഹാർദത്തിനും രാജ്യത്തിന് മാതൃകയായ മലപ്പുറം ജില്ലയെ ആക്ഷേപിച്ച് ദ ഹിന്ദു ദിന പത്രത്തിന് നൽകിയ അഭിമുഖം വസ്തുത വിരുദ്ധമായതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് പറയണമെന്ന് റിയാദ് – കോട്ടക്കൽ മണ്ഡലം കെ എം സി സി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ആഭ്യന്തര വകുപ്പ് പൂർണ്ണമായും സംഘ് പരിവാർ നിയന്ത്രണത്തിൽ ആയതിനാൽ പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും യോഗം ആവശ്യപ്പെട്ടു.
സംഘടന ശാക്തീകരണം ലക്ഷ്യമിട്ട് ആറ് മാസത്തെ ക്യാമ്പയിന് ( സ്ട്രോങ്ങ് സിക്സ് മോസ്-2024) യോഗം രൂപ രേഖ തയ്യാറാക്കി. ഇതിൻ്റെ ഭാഗമായി കോട്ടക്കൽ മണ്ഡലത്തിലെ പ്രവർത്തകർക്ക് വേണ്ടി വ്യക്തിത്വ വികസനം, കലാ കായിക മത്സരങ്ങൾ, ഫാമിലി മീറ്റ് തുടങ്ങിയവ സംഘടിപ്പിക്കും. പരിപാടിയുടെ വിജയത്തിനായി സബ് കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു. ക്യാമ്പയിൻ ഉദ്ഘാനം ഈ മാസം നടത്താനും യോഗം തീരുമാനിച്ചു. കോട്ടക്കൽ മണ്ഡലം എം എസ് എഫ് കമ്മിറ്റിയുമായി സഹകരിച്ചു യു. എ ബീരാൻ സ്മാരക സ്കോളർഷിപ് പദ്ധതി നടപ്പാക്കാനും യോഗം തീരുമാനിച്ചു.
ബത്ഹയിൽ വെച്ച് നടന്ന യോഗം മലപ്പുറം ജില്ല കേ എം സി സി വൈസ് പ്രസിഡണ്ട് മൊയ്തീൻ കുട്ടി പൊന്മള ഉദ്ഘാനം ചെയ്തു. ആക്ടിംഗ് പ്രസിഡൻ്റ് മൊയ്തീൻ കുട്ടി പൂവ്വാട് അധ്യക്ഷത വഹിച്ചു. ചെയർമാൻ അബൂബക്കർ സി.കേ പാറ, ജനറൽ സെക്രട്ടറി അഷ്റഫ് പുറമണ്ണൂർ, ട്രഷറർ അബ്ദുൾ ഗഫൂർ കൊന്നക്കാട്ടിൽ, മൊയ്തീൻ കുട്ടി കോട്ടക്കൽ, ഹാഷിം കുറ്റിപ്പുറം, ഫർഹാൻകാടമ്പുഴ, ഗഫൂർ കൊൽക്കളം, ദിലൈബ് ചാപ്പനങ്ങാടി, നൗഷാദ് കണിയേരി, യൂനുസ് ചെങ്ങോട്ടൂർ, റഷീദ് അത്തിപ്പറ്റ, ഫാറൂഖ് പൊന്മള, മുഹമ്മദ് കല്ലിങ്ങൽ, ഫിറോസ് വളാഞ്ചേരി തുടങ്ങിയവർ സംസാരിച്ചു. ആക്ടിംഗ് സെക്രട്ടറി ഫൈസൽ എടയൂർ സ്വാഗതവും ഇസ്മായിൽ പൊന്മള നന്ദിയും പറഞ്ഞു.