Sunday, 6 October - 2024

ഡി.ജി.പിയുടെ റിപ്പോർട്ട് തയാറായി; മുഖ്യമന്ത്രിക്ക് നാളെ കൈമാറിയേക്കും

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത് കുമാറും ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും പി.വി. അൻവർ എം.എൽ.എ നൽകിയ പരാതിയിലും ഡി.ജി.പി നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോർട്ട് തയാറായി. റിപ്പോർട്ട് വ്യാഴാഴ്ച മുഖ്യമന്ത്രിക്ക് നേരിട്ട് നൽകുമെന്നാണ് പൊലീസ് ആസ്ഥാനത്തുനിന്നുള്ള വിവരം. എം.എൽ.എയുടെ പരാതി അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് നൽകിയ ഒരുമാസ കാലാവധി വ്യാഴാഴ്ച അവസാനിക്കും.

അതേസമയം, ബുധനാഴ്ച മന്ത്രിസഭ യോഗത്തിൽ സി.പി.ഐ ഉൾപ്പെടെ ഘടകകക്ഷികൾ ഈ വിഷയം ഉന്നയിച്ചേക്കും. ആരോപണവിധേയനായ അജിത് കുമാറിനെ മാറ്റിനിർത്തി അന്വേഷിക്കണമെന്നാണ് സി.പി.ഐയുടെയും പ്രതിപക്ഷത്തിന്‍റെയും ആവശ്യം. കഴിഞ്ഞ മന്ത്രിസഭ യോഗത്തിലാണ് എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ച സംബന്ധിച്ച് അനേഷിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചത്. അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ശക്തമായ നടപടി എന്നാണ് ചൊവ്വാഴ്ചയും മുഖ്യമന്ത്രി ആവർത്തിച്ചത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: