Sunday, 6 October - 2024

പി.വി. അൻവറിനെതിരെ ഷാജൻ സ്കറിയ കോടതിയിൽ

കാഞ്ഞിരപ്പള്ളി: പി.വി. അൻവർ എം.എൽ.എക്കെതിരെ താൻ പൊലീസിൽ നൽകിയ പരാതികളിൽ തുടർനടപടികളുണ്ടായില്ലെന്ന് ആരോപിച്ച് ‘മറുനാടൻ മലയാളി’ പോർട്ടൽ ഉടമ ഷാജൻ സ്കറിയ കോടതിയെ സമീപിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കാഞ്ഞിരപ്പള്ളി കോടതിയിലാണ് സ്വകാര്യ അന്യായം ഫയൽ ചെയ്തത്.

അൻവറിന്‍റെ പേര് പരാമർശിച്ച് മറുനാടൻ മലയാളിയിലൂടെ വാർത്തകൾ സംപ്രേഷണം ചെയ്തതിന്‍റെ പേരിൽ തന്‍റെ ഭാര്യയെയും മക്കളെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി, സംപ്രേഷണം ചെയ്ത വാർത്തകളുടെ വിഡിയോയിൽ മതസ്പർധയുണ്ടാക്കുന്ന തരത്തിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു എന്നതടക്കമുള്ള ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹരജി.

താൻ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന് കൈക്കൂലി കൊടുത്തെന്ന് ആരോപിച്ച് അൻവർ പുറത്തുവിട്ട ഓഡിയോ സന്ദേശം വ്യാജമായി നിർമിച്ചതാണെന്നും ഹരജിയിലുണ്ട്. പരാതി ഫയലിൽ സ്വീകരിച്ച കോടതി പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. പൊലീസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപിച്ചാണ് ഷാജൻ സ്കറിയ കോടതിയെ സമീപിച്ചത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: