സോഷ്യല്‍ മീഡിയയില്‍ എന്തും കാണിച്ച് കൂട്ടുന്ന കാലഘട്ടമാണ്. ശ്രദ്ധ കിട്ടാനും റീച്ച് നേടാനും വൈറലാകാനും ഏതറ്റംവരേയും മനുഷ്യര്‍ പോകും. അത്തരത്തില്‍ പ്രചരിക്കുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം. പാതിരാത്രി ഒരു യുവാവ് നൂല്‍ബന്ധമില്ലാതെ ബൈക്കില്‍ ചീറിപായുന്നതാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. എന്നാല്‍ എന്തിനാണ് ഇത്തരത്തിലൊരു പ്രവര്‍ത്തി ഇയാള്‍ ചെയ്തതെന്ന് വ്യക്തമല്ല.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ടൗണിലൂടെയാണ് യുവാവിന്റെ ‘സാഹസിക’ യാത്രയെന്നാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. ആരാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്നും വ്യക്തമല്ല. യുവാവിന്റെ കൂട്ടാളികളാണോ അതോ വഴിയാത്രക്കാരില്‍ ആരെങ്കിലും ആണോ വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. റോഡില്‍ മറ്റ് വാഹനങ്ങളും പോകുന്നുണ്ട്. ഒരു ലോറിയെ ഇയാള്‍ ഓവര്‍ടേക്ക് ചെയ്യുന്നതിലാണ് ദൃശ്യങ്ങളുടെ തുടക്കം.
സംഭവത്തിന്റെ വിശദാംശങ്ങള്‍ അറിയുന്നതിനായി പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടെങ്കിലും ഇത്തരത്തിലൊരു സംഭവത്തെക്കുറിച്ച് ഒരു പരാതി ലഭിക്കുകയോ സംഭവം ശ്രദ്ധയില്‍പ്പെടുകയോ ചെയ്തിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് കേരളകൗമുദി ഓണ്‍ലൈന്‍റിപ്പോർട്ട് ചെയ്യുന്നു. സമൂഹമാദ്ധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും പെരുമ്പാവൂരിന്റെ പേരിലുള്ള നവമാദ്ധ്യമ കൂട്ടായ്മകളിലും ദൃശ്യങ്ങള്‍ പ്രചരിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ ഉടനെ തന്നെ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നുമാണ് പൊലീസ് പറഞ്ഞത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക