അന മുജീബ്, ശുഹ്ൽ സഊദിയ 7 സന…… ‘ആടുജീവിത’ത്തിന് സഊദി യുവാക്കളുടെ മറുപടി; ‘ഫ്രൻഡ് ലൈഫ്’ ഹ്രസ്വ സിനിമ തരംഗമാകുന്നു

0
2161

റിയാദ്: ‘ആടുജീവിതം’ സിനിമക്ക് സർഗാത്മകമായ മറുപടിയെന്ന നിലയിൽ സഊദി യുവാക്കൾ നിർമിച്ച് സോഷ്യൽ മീഡിയയയിൽ പുറത്തിറക്കിയ ‘ദി ഫ്രൻഡ് ലൈഫ്’ എന്ന ഹ്രസ്വ ചിത്രത്തിന് പ്രേക്ഷക പ്രീതിയേറുന്നു. ഒരു ആട്ടിടയെൻറ ഇരുണ്ട ദാരുണ ജീവിതത്തിെൻറ കഥ പറഞ്ഞ ‘ആടുജീവിതം’ എന്ന സിനിമ അറബ് ലോകത്ത് ഏറെ പ്രതിഷേധങ്ങളും ചർച്ചയും ഉണ്ടാക്കിയിരുന്നു. സഊദിയിൽ ആ ചിത്രത്തിന് പ്രദർശനാനുമതി ലഭിച്ചതുമില്ല.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മലയാളത്തിൽ ഏറെ വായിക്കപ്പെട്ട ‘ആടുജീവിതം’ എന്ന നോവലിെൻറ അഭ്രാവിഷ്കാരമാണ് വിവിധ ഭാഷകളിൽ പുറത്തിറങ്ങിയ ‘ആടുജീവിതം’ (ഗോട്ട് ലൈഫ്) സിനിമ. ഈ ചിത്രത്തിന് സർഗാത്മകമായ ഒരു പ്രതികരണമായാണ് സഊദി മീഡിയ കമ്പനിയായ ‘മീഡിയ വിൻഡോസ് എസ്.എ’ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ചിത്രം നിർമിച്ചത്.

അറബ് ജീവിതം, വിശേഷിച്ചും തൊഴിലിടങ്ങൾ സ്നേഹത്തിെൻറയും സൗഹൃദത്തിെൻറയും ഉർവരത നിറഞ്ഞതാണ് എന്നതാണ് ഹ്രസ്വചിത്രത്തിലെ പ്രമേയം. അബ്ദുൽ അസീസ് അൽ ഷരീഫ് ആണ് ഈ ചിത്രത്തിെൻറ സംവിധായകൻ. അറബി ഭാഷയിലുള്ള എട്ട് പരസ്യചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്ത കാസർകോട് ചെമ്മനാട് സ്വദേശി നജാത്ത് ബിൻ അബ്ദുറഹ്മാനാണ് ഈ സിനിമയിലെ ‘മു(ന)ജീബ്’ എന്ന പ്രധാന കഥാപാത്രത്തിന് ജീവൻ നൽകിയത്.ആടുജീവിതമെന്ന സിനിമ സൗദിയിൽ ഉണ്ടാക്കിയ കോളിളക്കം ചെറുതല്ല. അതിെൻറ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു ചിത്രം ഇറക്കിയതെന്ന് നജാത്ത് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇതിനകം അഞ്ചര ലക്ഷം പ്രേക്ഷകർ ഈ സിനിമ കണ്ടു. സിനിമ മുന്നോട്ട് വെക്കുന്ന വിഷയത്തോട് അനുകൂലിച്ച് നിരവധി കമൻറുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.

ആടുജീവിതമെന്ന സിനിമ സഊദിയിൽ ഉണ്ടാക്കിയ കോളിളക്കം ചെറുതല്ല. അതിെൻറ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു ചിത്രം ഇറക്കിയതെന്ന് നജാത്ത് പറഞ്ഞതായി വാർത്ത പ്രസിദ്ധീകരിച്ച മലയാളം ഓൺലൈൻ റിപ്പോർട്ട് ചെയ്തു.  ഇതിനകം അഞ്ചര ലക്ഷം പ്രേക്ഷകർ ഈ സിനിമ കണ്ടു. സിനിമ മുന്നോട്ട് വെക്കുന്ന വിഷയത്തോട് അനുകൂലിച്ച് നിരവധി കമൻറുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.

വീഡിയോ കാണാം 👇

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കടപ്പാട്: മാധ്യമം ഓൺലൈൻ