റിയാദ്: സഊദിയിലെ ഉനൈസയിൽ മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു. ആലപ്പുഴ കരുവാറ്റ നൗഷാദ് എന്ന അബ്ദുൽ വാഹിദ് (57) ആണ് ഉനൈസയിൽ റൂമിൽ വെച്ച് ഹൃദയാഘാതം സംഭവിച്ച് മരണപ്പെട്ടത്. ഇന്നലെയായിരുന്നു മരണം. ജനാസ നമസ്കാരം ഇന്ന് (തിങ്കൾ) അസർ നിസ്കാരത്തോടനുബന്ധിച്ച് ഉനൈസ മുറൂജിൽ ഉള്ള റഹ്മ മസ്ജിദിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഭാര്യ: സുനീസ, മക്കൾ: അഫ്ന, അൽഫിയ, ആയിഷ, മുഹമ്മദ് അഹിയാൻ, സഹോദരങ്ങൾ : നദീറ ബീവി, താഹിറ ബീവി, റമീസ, റജീല ബീവി. മാതാപിതാക്കൾ പരേതരാണ്. 25 വർഷത്തോളമായി ഉനൈസയിൽ ഇലക്രീഷ്യൻ ആയി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും മൂന്ന് മക്കളും വിസിറ്റിംഗ് വിസയിൽ കൂടെ ഉണ്ടായിരുന്നു.