റിയാദ്: ദേശീയ ദിനം ആഘോഷിക്കുന്നതിനായി സഊദി അറേബ്യയിൽ ഉടനീളം കരിമരുന്ന് പ്രകടനങ്ങൾ നടക്കാൻ ഇനി മണിക്കൂറുകൾ മാത്രം. രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ ഒരേസമയം പ്രകടനങ്ങൾ നടക്കും.
റിയാദിൽ ഉം അജ്‌ലാൻ പാർക്കിൽ രാത്രി 9 മണി മുതൽ ഏഴ് മിനിറ്റ് നേരം വെടിക്കെട്ട് നടക്കും. ജിദ്ദയിൽ പൊതുജനങ്ങൾക്ക് ജിദ്ദ പ്രൊമെനേഡിൽ പ്രദർശനം കാണാൻ കഴിയും. അൽ-ഖോബാറിൽ വ്യൂവിങ് പ്ലാറ്റ്ഫോം വടക്കൻ ഖോബാർ കോർണിഷിനടുത്തായിരിക്കും.
ബുറൈദ, തബൂക്ക്, മദീന, അബഹ, ഹായിൽ, അറാർ, നജ്‌റാൻ, അൽ ബഹ, അൽ ജൗഫ്, ജിസാൻ എന്നിവയുൾപ്പെടെയുള്ള മറ്റ് നഗരങ്ങളിലും ആകാശത്ത് വർണ്ണ വിസ്മയം തീർക്കും.