ലെബനനിൽ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്രായേൽ. ലെബനിലെ ഹിസ്ബുള്ള കേന്ദ്രത്തിന് സമീപം നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 100 പേർ കൊല്ലപ്പെട്ടു. നാനൂറോളം പേർക്ക് പരുക്കേറ്റേതായും ലെബനൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ജനങ്ങളോട് പ്രദേശത്ത് നിന്നും ഒഴിഞ്ഞുപോകാനുള്ള മുന്നറിയിപ്പിനു പിന്നാലെയായിരുന്നു ഇസ്രയേൽ ആക്രമണം.
ലെബനിലെ ഹിസ്ബുള്ള ആയുധശാലകള്‍ക്ക് സമീപത്തുള്ളവർ മാറി താമസിക്കണമെന്ന ഇസ്രയേൽ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ലെബനനിലേക്ക് വീണ്ടും ഇസ്രായേൽ വ്യോമാക്രമണം ആരംഭിച്ചത്.
ആക്രമണം അടുത്തഘട്ടത്തിലേക്ക് കടക്കുകയാണെന്ന ഹിസ്ബുള്ളയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നീക്കം. ആക്രമണങ്ങൾ തുടരുമ്പോഴും ലെബനനൻ തലസ്ഥാനമായ ഹംറ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് ഒഴിഞ്ഞുപോകാൻ ജനങ്ങൾക്ക് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, ലെബനനിലെ ഇസ്രയേൽ ആക്രമണത്തിനു മറുപടിയായി ഇസ്രയേലിലേക്ക് നിരവധി റോക്കറ്റുകൾ തൊടുത്തു വിട്ടതായി ഹിസ്ബുള്ള ആരോപിച്ചു. ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണത്തിൽ ഒരാൾക്ക് പരുക്കേറ്റതായി ഇസ്രയേൽ സൈന്യം അറിയിച്ചു.