Thursday, 10 October - 2024

പ്രവാസികൾക്ക് എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ഓണസമ്മാനം; റിയാദ്-തിരുവനന്തപുരം എയർ ഇന്ത്യ സർവീസിന് തുടക്കം

സഊദി തലസ്ഥാന നഗരിയായ റിയാദിൽ നിന്നും കേരള തലസ്ഥാനമായ തിരുവനന്തപുരത്തേക്ക് നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ തെക്കൻ കേരളത്തിൽ നിന്നുള്ള പ്രവാസികൾ വലിയ യാത്ര ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു

റിയാദ്: പ്രവാസികൾക്ക് ഓണസമ്മാനമായി തിരുവനന്തപുരം-റിയാദ് വിമാന സർവീസ് തുടങ്ങി. എയർ ഇന്ത്യ എക്സ്പ്രസ്സ് ആണ് സർവീസ് നടത്തുന്നത്. തുടക്കത്തിൽ എല്ലാ തിങ്കളാഴ്ചകളിലും ആയിരിക്കും സർവീസ്. വൈകിട്ട് 7:55ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് രാത്രി 10:40ന് റിയാദിൽ (ഐഎക്സ് 521) എത്തും. തിരികെ രാത്രി 11:20ന് പുറപ്പെട്ട് ചൊവ്വാഴ്ചകളിൽ രാവിലെ 7:30ന് തിരുവനന്തപുരത്ത് (ഐഎക്സ് 522) എത്തും.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പ്രവാസികളുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു റിയാദിലേക്കുള്ള സർവീസ്. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രവാസികൾക്ക് പുതിയ സർവീസ് പ്രയോജനപ്പെടും. സഊദിയിലെ ദമാമിലേക്കും തിരുവനന്തപുരത്തു നിന്ന് നേരിട്ടുള്ള സർവീസ് ഉണ്ട്. ഏറെ കാലത്തെ മിറവിളിക്ക് ശേഷമാണ് സഊദി തലസ്ഥാന നഗരിയായ റിയാദിൽ നിന്ന് കേരള തലസ്ഥാനമായ തിരുവനന്തപുരത്തേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കുന്നത്.

സഊദി തലസ്ഥാന നഗരിയായ റിയാദിൽ നിന്നും കേരള തലസ്ഥാനമായ തിരുവനന്തപുരത്തേക്ക് നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ തെക്കൻ കേരളത്തിൽ നിന്നുള്ള പ്രവാസികൾ വലിയ യാത്ര ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. മലയാളികൾ മാത്രമല്ല, തിരുവനന്തപുരം വിമാനത്താവളം ആശ്രയിക്കുന്ന തമിഴ് നാട്ടുകാരായ പ്രവാസികളും നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ യാത്ര ബുദ്ധിമുട്ടിയിരുന്നു. ഇന്ത്യൻ വിമാന കമ്പനികളും സഊദിയിലെ വിമാന കമ്പനികളും കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് റിയാദിൽ നിന്നും നേരിട്ട് സർവീസ് നടത്തുന്നുണ്ടെങ്കിലും കേരള തലസ്ഥാനത്ത് നിന്നും സഊദി തലസ്ഥാന നഗരിയിലേക്ക് നേരിട്ട് സർവീസ് ആരംഭിക്കാത്തതിൽ പ്രവാസികളിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു.

റിയാദിലും പരിസര പ്രദേശങ്ങളിലും ജോലി ചെയ്യുന്ന തിരുവനന്തപുരം, കൊല്ലം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകാരും കന്യാകുമാരി അടക്കമുള്ള തമിഴ്‌നാട്ടുകാരും യാത്രക്ക് കൂടുതലായി ആശ്രയിക്കുന്നത് ബഹ്‌റൈൻ വഴി പോകുന്ന ഗൾഫ് എയർ, അബുദാബി വഴി പോകുന്ന ഇത്തിഹാദ് എന്നീ വിമാന കമ്പനികളെയാണ്. അടിയന്തിരാവശ്യങ്ങൾക്ക് പോകുന്നവർ, രോഗികൾ, ഗർഭിണികൾ തുടങ്ങിയവരൊക്കെ നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ വളരെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. നേരിട്ടുള്ള സർവ്വീസ് ആരംഭിച്ചതോടെ ഇതിനൊക്കെ പരിഹാരം ഏറെക്കുറെ ഉണ്ടാകും.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: