Thursday, 10 October - 2024

റോഡിലൂടെ നിരനിരയായി സഊദിയ വിമാനങ്ങൾ, വൈറൽ ആയതിനു പിന്നാലെ ‘റോഡിലെ വിമാനം ഫോട്ടോയെടുക്കൂ… കാര്‍ സമ്മാനം നേടൂ’ പദ്ധതിയുമായി എൻ്റർടൈൻമെൻ്റ് അതോറിറ്റി

റിയാദ്: വ്യത്യസ്ഥമായ മത്സരം സംഘടിപ്പിച്ച് സഊദി എൻ്റർടൈൻമെൻ്റ് അതോറിറ്റി. ട്രക്കുകളിലായി റിയാദിലേക്ക് കൊണ്ടുവരുന്ന സഊദി എയര്‍ലൈന്‍സ് വിമാനങ്ങളുടെ ഏറ്റവും നല്ല ഫോട്ടോയെടുക്കുന്ന വ്യക്തിക്ക് മുന്തിയ കാര്‍ സമ്മാനം നല്‍കുമെന്നാണ് പ്രഖ്യാപനം. എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി ആലു ശൈഖ് ആണ് ഇത് വെളിപ്പെടുത്തിയത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

റിയാദിലെ ബോളിവാഡിലേക്കാണ് ഉപയോഗ ശൂന്യമായ വിമാനങ്ങൾ റോഡ് മാർഗ്ഗം എത്തിക്കുന്നത്. ഇവിടെ ഒരുക്കുന്ന പ്രത്യേക വിനോദ പരിപാടിക്കായാണ് വിമാനം ഉപയോഗിക്കുക. ഇതിനായി ട്രക്കുകളിൽ ജിദ്ദയിൽ നിന്ന് റോഡുകളിലൂടെ റിയാദിലേക്ക് കൊണ്ടുപോകുകയാണിപ്പോൾ. ഇതിന്റെ ഫോട്ടോയും വീഡിയോകളും ഇതിനകം തന്നെ സോഷ്യൽ മീഡിയകളിൽ വൈറൽ ആയിട്ടുണ്ട്. പിന്നാലെയാണ് ഫോട്ടോ എടുക്കാൻ സ്വദേശി പൗരന്മാരോട് എൻ്റർടൈൻമെൻ്റ് അതോറിറ്റി മേധാവി കൗൺസിലർ തുർക്കി അൽ-ഷൈഖ് ആവശ്യപ്പെട്ടത്. ഏതാനും മനോഹരമായ ചിത്രങ്ങളും അദ്ദേഹം ഷെയർ ചെയ്തിട്ടുണ്ട്.

ഏറ്റവും സർഗ്ഗാത്മകമായി ചിത്രീകരിക്കുന്ന ഫോട്ടോക്കും വീഡിയോക്കും ആഡംബര കാർ സമ്മാനമായി നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ബൊളിവാർഡിലെ ഏറ്റവും വലിയ വിനോദ പദ്ധതിയുടെ പ്രമോഷണൽ ടൂറിൻ്റെ ഭാഗമായാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. എൻ്റർടൈൻമെൻ്റ് അതോറിറ്റിയും സഊദി എയർലൈൻസും തമ്മിൽ ഒപ്പുവെച്ച പ്രത്യേക കരാറിൻ്റെ ഭാഗമായാണ് മത്സരം.

അതനുസരിച്ച് ബൊളിവാർഡിലെ വിനോദ പദ്ധതികളുടെ ഭാഗമാകാൻ എയർലൈൻ അഞ്ച് ഡീകമ്മീഷൻ ചെയ്ത വിമാനങ്ങൾ അതോറിറ്റിക്ക് വിട്ടുനൽകി. ഇതുപയോഗിച്ച് റിയാദിലെ ബോളിവാഡിൽ പ്രത്യകമായ വിനോദ പരിപാടികളൊരുക്കും. സന്ദർശകർക്ക് പുത്തൻ അനുഭവം നൽകുന്നതായിരിക്കും വിമാനങ്ങളുപയോഗിച്ച് തയ്യാറാക്കുന്ന വിനോദ പരിപാടികൾ.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: