ദുബൈ: അബൂദബിയിൽനിന്ന് കാണാതായ മലയാളി യുവാവിനെ ദുബൈയിലെ പാലത്തിൽ നിന്ന് ചാടി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരുംകുളം പുതിയതുറ അഴങ്കൽ പുരയിടം ഡിക്സൺ സെബാസ്റ്റ്യൻ (26) ആണ് മരിച്ചത്.
ദിവസങ്ങൾക്ക് മുൻപ് കാണാതായ ഡിക്സനെ പൊലീസും ബന്ധുക്കളും അന്വേഷിച്ചു വരികയായിരുന്നു. അബൂദബിയിൽ ഇലക്ട്രോണിക്സ് സ്ഥാപനത്തിൽ വാച്ച് മേയ്ക്കറായി ജോലി ചെയ്തുവരികയായിരുന്നു.
ദുബൈയിലെ ശൈഖ് സായിദ് റോഡിൽ സാബീൽ റോഡിനടുത്തുള്ള പാലത്തിൽ നിന്ന് ചാടി മരിച്ചതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞതായി സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.
ദുബൈ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടു പോകും.