Saturday, 21 September - 2024

മോര്‍ച്ചറിയില്‍ ശാരീരിക ബന്ധത്തിലേര്‍പ്പെട്ട് ജീവനക്കാര്‍; വീഡിയോ പ്രചരിച്ചതോടെ നടപടി

ലഖ്‌നൗ (യു.പി): ആശുപത്രി മോർച്ചറിക്കുള്ളിലെ ഫ്രീസർ റൂമിൽ ജീവനക്കാർ ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏര്‍പ്പെടുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ ആരോഗ്യവകുപ്പ് അന്വേഷണ കമ്മിഷൻ രൂപവത്കരിച്ചു. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സംഭവത്തിൽ മോര്‍ച്ചറിയിലെ ശുചീകരണ തൊഴിലാളിയായ ഷേർ സിങിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റുചെയ്തിരുന്നു. ഒരു സ്ത്രീയും പുരുഷനും സ്ട്രെച്ചറിനു മുകളിൽ കിടക്കുന്നത് ഉൾപ്പെടെയുള്ള വീഡിയോ പുറത്തുവന്നിരുന്നു. സമൂഹിക മാധ്യമങ്ങളിലടക്കം വീഡിയോ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെ ആരോഗ്യവകുപ്പ് അധികൃതർ നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്. ദൃശ്യങ്ങളിലുള്ളത് ഷേർ സിങ് ആണെന്ന് പോലീസിന് പിന്നീട് ബോധ്യമായി. വീഡിയോ ചിത്രീകരിച്ച മറ്റ് രണ്ട് ജീവനക്കാരേയും അറസ്റ്റുചെയ്തിട്ടുണ്ട്.

അതേസമയം, വീഡിയോയിലുള്ള സ്ത്രീ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഒരു മാസം മുൻപാണ് വീഡിയോ ചിത്രീകരിച്ചത് എന്നാണ് പോലീസ് നൽകുന്ന വിവരം. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സമാനമായ കൂടുതൽ വീഡിയോ ചിത്രീകരിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: