ജിദ്ദ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെ ശക്തിപ്പെടുത്തുന്നതിലും പദ്ധതികൾ വിജയിപ്പിക്കുന്നതിലും പ്രവാസികൾ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി ജിദ്ദയിൽ സംഘടിപ്പിച്ച കോൺക്ലേവ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
സമസ്ത നൂറാം വാർഷിക ഉപഹാരമായി എസ്‌ഐസി സഊദി നാഷണൽ കമ്മിറ്റി അട്ടപ്പാടിയിൽ സ്ഥാപിക്കുന്ന വിദ്യാഭ്യാസ പദ്ധതി കാലഘട്ടത്തിന്റെ അനിവാര്യ സംരംഭമാണെന്ന് തങ്ങൾ പറഞ്ഞു. സമസ്തയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്കും എസ് ഐ സി പദ്ധതിയായ അട്ടപ്പാടി ആക്സസ് പദ്ധതിയിലേക്കും വിവിധ കമ്മിറ്റികൾ സ്വരൂപിച്ച സഹായ നിധികൾ തങ്ങൾക്ക് വിവിധ കമ്മിറ്റി പ്രതിനിധികൾ കൈമാറി. സമസ്ത ഇസ്‌ലാമിക് സെന്റർ നാഷണൽ കമ്മിറ്റി അംഗങ്ങൾക്കു വേണ്ടി ഏർപ്പെടുത്തുന്ന ക്ഷേമനിധി പ്രഖ്യാപനവും തർത്തീൽ ഖുർആൻ കാമ്പയിൻ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും തങ്ങൾ നിർവ്വഹിച്ചു.
രാവിലെ നടന്ന മുഖദ്ദിമ സെഷനിൽ നാഷണൽ കമ്മിറ്റി ജനറൽ സിക്രട്ടറി മുഹമ്മദ് റാഫി ഹുദവി ആമുഖ പ്രഭാഷണം നടത്തി. നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ലാഹ് തങ്ങൾ ഐദറൂസി അധ്യക്ഷത വഹിച്ചു. സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമാ സെക്രട്ടറി ശൈഖുനാ എം ടി അബ്ദുല്ല മുസ്‌ലിയാർ മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ ബോർഡ് മാനേജർ ബഹു: കെ. മോയിൻകുട്ടി മാസ്‌റ്റർ സംസാരിച്ചു. സൈദലവി ഫൈസി ത്വാഇഫ്, അബ്ദുന്നാസ്വിർ ദാരിമി എന്നിവർ പ്രസീഡിഡിയം നിയന്ത്രിച്ചു. ഇബ്രാഹീം ഓമശേരി നന്ദി പറഞ്ഞു.
മശ് വറ സെഷനിൽ മാഹിൻ വിഴിഞ്ഞം ആമുഖപ്രഭാഷണം നിർവ്വഹിച്ചു. ബശീർ ബാഖവി അധ്യക്ഷത വഹിച്ചു. അലവിക്കുട്ടി ഒളവട്ടൂർ ഉദ്ഘാടനം ചെയ്തു. അട്ടപ്പാടി പ്രൊജക്റ്റ്, ക്ഷേമ നിധി, നാഷണൽ ആർട്ട് ഫെസ്‌റ്റ് എന്നിവയിൽ നടന്ന ചർച്ചയിൽ സുഹൈൽ ഹുദവി ക്രോഡീകരണം നടത്തി. നൗഫൽ തേഞ്ഞിപ്പലം നന്ദി പറഞ്ഞു. ഉച്ചക്ക് ശേഷം നടന്ന ഇഖ്‌തിതാം സെഷനിൽ സംഘാടക സമിതി കൺവീനർ അയ്യൂബ് ബ്ലാത്തൂർ സ്വാഗതം പറഞ്ഞു. സയ്യിദ് സാബിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എസ്‌ഐസി ക്ഷേമനിധി പ്രഖ്യാപനം സയ്യിദുൽ ഉലമയും, ഡിജിറ്റൽ മാഗസിൻ പ്രഖ്യാപനം: ശൈഖുനാ എംടി ഉസ്‌താദും, നാഷണൽ ആർട്ട് ഫെസ്‌റ്റ് സർഗവസന്തം പ്രഖ്യാപനം കെ.മോയിൻ കുട്ടി മാസ്‌റ്റർ എന്നിവർ നിർവ്വഹിച്ചു. സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ അൽ ഹസനി സമാപന സന്ദേശം നൽകി.
അട്ടപ്പാടി പ്രൊജക്റ്റ് വിശദീകരണവും വീഡിയോ പ്രസൻറ്റേഷൻ അബ്ദുർറഹ്മാൻ മൗലവി അറക്കൽ നിർവ്വഹിച്ചു. സംഘാടക സമിതി കൺവീനർ അബൂബക്കർ ദാരിമി ആലമ്പാടി നന്ദി അർപ്പിച്ചു. വിവിധ സെഷനുകളിൽ ശിഹാബുദ്ദീൻ ബാഖവി, നജ്‌മുദ്ദീൻ ഹുദവി, സുലൈമാൻ ഹാജി, ദിൽഷാദ് തലാപ്പിൽ എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. സുപ്രഭാതം കൗണ്ടർ, അട്ടപ്പാടി ആക്സസ് പദ്ധതി കൗണ്ടർ എന്നിവ ശ്രദ്ധേയമായി.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക