ദുബൈ: ദുബൈയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ തീപിടിത്തം. ദുബൈയിലെ അല്‍ ബര്‍ഷയില്‍ ശനിയാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. 30 നിലകളുള്ള കെട്ടിടത്തിലാണ് തീ പടര്‍ന്നു പിടിച്ചത്.
സംഭവത്തെ കുറിച്ച് വിവരം ലഭിച്ച് ആറ് മിനിറ്റിനുള്ളില്‍ തന്നെ അഗ്നിശമനസേന അംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. മൂന്ന് മണിക്കൂറിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അപകടത്തിന്‍റെ കാരണം എന്താണെന്ന് സിവില്‍ ഡിഫന്‍സ് വെളിപ്പെടുത്തിയിട്ടില്ല.