Saturday, 21 September - 2024

വൈറല്‍ ചല‍ഞ്ചിന്‍റെ ഭാഗമായി അടിവസ്ത്രമഴിച്ച് സൂപ്പര്‍മാര്‍ക്കറ്റിലെ ബ്രെഡിന്‍റെ ട്രേയില്‍ വെച്ചു; ഇന്‍ഫ്ലുവന്‍സര്‍ക്കെതിരെ വ്യാപക വിമര്‍ശനം

വൈറല്‍ ചല‍ഞ്ചിന്‍റെ ഭാഗമായി അടിവസ്ത്രമഴിച്ച് സൂപ്പര്‍മാര്‍ക്കറ്റിലെ ബ്രെഡിന്‍റെ ട്രേയില്‍ വച്ച വനിതാ ഇന്‍ഫ്ലുവന്‍സര്‍ക്കെതിരെ വ്യാപക വിമര്‍ശനം. ബ്രിട്ടിഷ് ഇന്‍ഫ്ലുവന്‍സറായ ക്ലോ ലോപസാണ് വിവാദക്കുരുക്കില്‍ അകപ്പെട്ടത്. സ്പെയിനിലെ മെര്‍ക്കദോണ സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം. സംഭവത്തിന്‍റെ വിഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് ക്ലോയ്ക്കെതിരെ വലിയ വിമര്‍ശനം ഉയരുന്നത്. 

സൂപ്പര്‍മാര്‍ക്കറ്റില്‍ ബ്രെഡ് സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തിന് സമീപത്തായി ട്രോളിയുമായി ക്ലോ നില്‍ക്കുന്നത് കാണാം. നിമിഷങ്ങള്‍ക്കകം ധരിച്ചിരുന്ന അടിവസ്ത്രം ഇവര്‍ അഴിച്ചെടുക്കുകയും സൂപ്പര്‍മാര്‍ക്കറ്റിലെ ബ്രെഡ് ഇരിക്കുന്ന ട്രേയില്‍ ബ്രെഡിനൊപ്പം നിക്ഷേപിച്ച ശേഷം ക്യാമറയില്‍ നോക്കി ചിരിച്ച് ഒന്നും സംഭവിക്കാത്തത് പോലെ നടന്നു നീങ്ങുന്നതുമാണ് വിഡിയോയില്‍. സംഭവ സമയത്ത് നിരവധിപ്പേര്‍ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായിരുന്നു. 

മെര്‍ക്കദോണ ഇതിനെതിരെ നിയമ നടപടി സ്വീകരിച്ചില്ലെങ്കില്‍ സൂപ്പര്‍മാര്‍ക്കറ്റ് ബഹിഷ്കരിക്കുമെന്നും എന്ത് വിശ്വസിച്ച് സൂപ്പര്‍മാര്‍ക്കറ്റിലെ സാധനങ്ങള്‍ വാങ്ങി ഉപയോഗിക്കുമെന്നുമായിരുന്നു ഒരാള്‍ വിഡിയോയ്ക്ക് ചുവടെ കുറിച്ചത്. ക്ലോ ഇനി സൂപ്പര്‍മാര്‍ക്കറ്റിലേക്ക് കടക്കുന്നത് തന്നെ വിലക്കണമെന്നാണ് മറ്റൊരാളുടെ ആവശ്യം.

ക്ലോ ബ്രിട്ടിഷ് വനിതയാണെന്നും സ്പെയിനിലെത്തിയ ക്ലോ അടിവസ്ത്രമൂരി ഇട്ട് മടങ്ങുകയാണെന്നും ഇത് അപഹാസ്യമാണെന്നും കമന്‍റുകളുണ്ട്. ടിക് ടോകില്‍ അശ്ലീല ഉള്ളടക്കങ്ങളിട്ടാണ് ബ്രിട്ടിഷ് ഇന്‍ഫ്ലുവന്‍സറായ ക്ലോ ശ്രദ്ധേയയാത്. സംഭവത്തില്‍ മെര്‍ക്കദോണ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, നിയമ നടപടി സ്വീകരിക്കുമോ എന്നതില്‍ വ്യക്തതയില്ല. 

Most Popular

error: