റിയാദ്: പ്രമുഖ സഊദി രാജകുടുമ്പാംഗം മൗളി ബിൻത് സഊദ് അൽ കബീർ രാജകുമാരി അന്തരിച്ചു. രാജ കുടുംബാഗവുമായി ബന്ധപ്പെട്ട സഊദി റോയൽ കോർട്ടാണ് രാജകുമാരിയുടെ മരണ വാർത്ത പുറത്ത് വിട്ടത്.
രാജകുമാരിയുടെ മേലുള്ള ജനാസ നമസ്ക്കാരം നാളെ (തിങ്കൾ) അസ്വർ നാമസ്ക്കാരാനന്തരം റിയാദ് ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിൽ വെച്ച് നടക്കും.
അല്ലാഹുവിന്റെ കാരുണ്യവും പാപ മോചനവും രാജകുമാരിക്ക് മേൽ വർഷിക്കട്ടെ, അവരെ സ്വർഗീയ ആരാമത്തിൽ പ്രവേശിപ്പിക്കട്ടെ – റോയൽ കോർട്ട് അറിയിപ്പിൽ പ്രാർഥിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക