Saturday, 21 September - 2024

കോഴിക്കോട്ട് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം: കൊണ്ടോട്ടി സ്വദേശികളായ സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട്ട് ബസും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കൊണ്ടോട്ടി സ്വദേശികളായ സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം.  കല്ലായി റോഡില്‍ വട്ടാംപൊയില്‍ റെയില്‍വേ ഗേറ്റിന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ചാണ് രണ്ടുപേര്‍ മരിച്ചത്. കല്ലായി ഭാഗത്തേക്ക് പോകുന്ന ബൈക്കില്‍ സിറ്റി ബസ് ഇടിക്കുകയായിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കോടങ്ങാട് ഇളനീർക്കര കോച്ചാമ്പള്ളി അമീറലി -ഖദീജ ദമ്പതികളുടെ മകൻ മുഹമ്മദ് സാബിത് (21), മഞ്ഞപ്പുലത്ത് മുഹമ്മദലിയുടെയും റസിയാബിയുടെയും മകൻ മുഹമ്മദ് സിയാദ് (18) എന്നിവരാണു മരിച്ചത്.

പരിക്കേറ്റവരില്‍ ഒരാളെ പി.വി.എസ്. ആശുപത്രിയിലും രണ്ടാമത്തെ ആളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവർ സഞ്ചരിച്ച ബൈക്കും ബസ്സും കൂട്ടിയിടിച്ചാണ് അപകടം സാബിത് ഓട്ടോമൊബൈൽ കോഴ്സ് വിദ്യാർഥിയും സിയാദ് വാഴക്കാട് ഐടിഐ വിദ്യാർഥിയുമാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: