Thursday, 19 September - 2024

മൂടൽമഞ്ഞ് അബഹയെ കുളിരണിയിക്കുന്നു; സന്ദർശക പ്രവാഹം

അബഹ: മൂടൽമഞ്ഞ് അബഹയെ വലയം ചെയ്യുന്ന കാഴ്ച അതി മനോഹരമാണ്. ഇത് എല്ലാ പ്രായത്തിലുമുള്ള നടത്ത പ്രേമികളെ ആകർഷിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

അബഹ നഗരത്തിൽ നടപ്പാതകളിലേക്ക് ആബാലവൃദ്ധം ആളുകളെയും മൂടൽമഞ്ഞ് പ്രേരിപ്പിക്കുന്നുണ്ട്. വേനൽക്കാലത്ത് ഈ പാതകൾ വളരെ ജനപ്രിയമാണ്. കാരണം അവ വിനോദസഞ്ചാരികൾക്ക് സൗമ്യവും തണുത്തതുമായ കാലാവസ്ഥയും പർവതശിഖരങ്ങളിൽ മേഘങ്ങളുടെ കാഴ്ചയും ആസ്വദിക്കാൻ സഹായിക്കുന്നു. പ്രദേശങ്ങളെയും പൂന്തോട്ടങ്ങളെയും റോഡുകളെയും മൂടൽമഞ്ഞ് ആവരണം ചെയ്യുന്നത് അതി മനോഹരമായ കാഴ്ച്ചയാണ്.

നഗരത്തിലെ വിമാനത്താവളത്തിന് സമീപമുള്ള അൽ ദബാബ്, അൽ മഷ്ഹദ്, ആർട്ട് സ്ട്രീറ്റ്, അൽ ബദീ, അൽ മുറൂജ്, അൽ റൗദ, അൽ മഹലയിലെ മില്യൺസ് പാർക്ക്തുടങ്ങിയ പ്രശസ്തമായ പാതകളിൽ എന്നിവിടങ്ങളിലാണ് വിനോദസഞ്ചാരികൾ ഏറെയുമുള്ളത്.

അസീർ മുനിസിപ്പാലിറ്റി ഈ പ്രദേശങ്ങളിൽ ഇരിപ്പിടങ്ങൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ, സ്പോർട്സ് ഏരിയകൾ, വിശ്രമമുറികൾ, ഹരിത ഇടങ്ങൾ, മനോഹരമായ ശിൽപങ്ങൾ എന്നിവ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഇത് പൊതുജനാരോഗ്യവും ജീവിത നിലവാരവും മെച്ചപ്പെടുത്താൻ സഹായിക്കുന്ന സുരക്ഷിതവും ആകർഷകവുമായ വിനോദ അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്.

Most Popular

error: