പെട്രോൾ വില വർധിപ്പിച്ച് ഖത്തർ
ദോഹ: മേഖലയിലെ സംഘർഷങ്ങൾക്ക് പിന്നാലെ ഖത്തറിലും പ്രാദേശിക പെട്രോൾ വില വർധിപ്പിച്ചു. ഏപ്രിൽ മാസത്തെ എണ്ണ വില പ്രഖ്യാപനത്തിലാണ് വില വർധനവ് വ്യക്തമാക്കിയത്. സൂപ്പർ ഗ്യാസോലിൻ വിലയിൽ എട്ടു ശതമാനം ആണ് വർധനവ്.
2026 ഏപ്രിൽ മുതൽ സൂപ്പർ 95 ഗ്യാസോലിൻ വില ലിറ്ററിന് ഏകദേശം 8% വർദ്ധിപ്പിച്ചതോടെ വില 2.05 റിയാലിലെത്തി. അതേസമയം, പ്രീമിയം 91 ഗ്യാസോലിൻ, ഡീസൽ എന്നിവയുടെ വില യഥാക്രമം 1.85 റിയാലിലും ലിറ്ററിന് 2.05 റിയാലിലും കമ്പനി നിലനിർത്തി.





