റിയാദ്: ഡോളറിനെതിരെ വിനിമയ നിരക്കില്‍ ഇന്ത്യന്‍ രൂപ ഇടിഞ്ഞത് പ്രവാസികള്‍ക്ക് നേട്ടമായി. നാട്ടിലേക്ക് പണമയയ്ക്കാന്‍ നല്ല സമയമാണിത്. വിനിമയ നിരക്കില്‍ ഗള്‍ഫ് കറന്‍സികള്‍ കുതിക്കുകയാണ്. ഒരു ഡോളറിനു 83.91 രൂപയാണ് ഇന്നത്തെ ഇപ്പോഴത്തെ നിരക്ക്. ഇന്നത്തെ നിരക്കിൽ 1 സഊദി റിയാൽ 22.35 രൂപയാണ്. കഴിഞ്ഞ ദിവസം 22.26 ഇന്ത്യൻ രൂപയായിരുന്നു. പ്രധാന വിനിമയ നിരക്ക് സൈറ്റിനെ അവലംബം ആക്കിയുള്ള കണക്കാണിത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ചൊവ്വാഴ്ച ഖത്തര്‍ റിയാല്‍ രൂപക്കെതിരെ 22.92 എന്ന ഉയര്‍ന്ന നിലയിലെത്തിയിരുന്നു. ചരിത്രത്തിലെ തന്നെ മികച്ച മുന്നേറ്റമാണിത്. ഒരു റിയാലിന് 22.90 മുതല്‍ 22.94 വരെയാണ് ചൊവ്വാഴ്ച വിവിധ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങള്‍ ഒരു റിയാലിന് നല്‍കിയ നിരക്ക്.
മാസത്തിന്‍റെ തുടക്കമായതിനാല്‍ നാട്ടിലേക്ക് പണമയയ്ക്കുന്നവര്‍ക്ക് ഇത് മികച്ച സമയമാണ്. ഓണ്‍ലൈന്‍ ആപ്പ് വഴിയുള്ള പണമിടപാടിനാണ് ഈ നിരക്ക്. എന്നാല്‍ എക്സ്ചേഞ്ചുകളില്‍ നേരിട്ടെത്തി പണം അയയ്ക്കുമ്പോള്‍ നിരക്കില്‍ മാറ്റമുണ്ടാകാം. യുഎഇ ദിര്‍ഹം രൂപയ്ക്കെതിരെ 22.86 എന്ന ഉയര്‍ന്ന നിരക്കിലെത്തിയിട്ടുണ്ട്.
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം വെള്ളിയാഴ്ച 83.91 എന്ന നിലയിലായിരുന്നു. ഓഹരി വിപണിയിലെ കനത്ത തകര്‍ച്ചയാണ് രൂപയുടെ വീഴ്ച്ചയ്ക്ക് ആക്കംകൂട്ടിയത്. അമേരിക്കയിലെ സാമ്പത്തിക സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് ആളുകള്‍ നിക്ഷേപം മാറ്റുന്നുണ്ട്. ഇതോടെ വിദേശ നിക്ഷേപകർ ഇന്ത്യയില്‍ നിന്നുള്ള നിക്ഷേപവും വിറ്റഴിക്കാൻ തുടങ്ങി. വെള്ളിയാഴ്ച മാത്രം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ പിൻവലിച്ചത് 3310 കോടി രൂപയുടെ നിക്ഷേപമാണ്.
അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചതായുള്ള കണക്കുകളാണ് ആശങ്ക സൃഷ്ടിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് തൊഴിലില്ലായ്മ. ഇതിന് പുറമേ ഉല്‍പാദന വളര്‍ച്ച കുറഞ്ഞതും രാജ്യം മാന്ദ്യത്തിലേക്ക് നീങ്ങുകയാണോ എന്ന സംശയം ഉയര്‍ത്താന്‍ കാരണമായി. ഇതോടെ ഡോളര്‍ സൂചിക താഴ്ന്നു.
സഊദിയിലെ ഇന്നത്തെ വിനിമയ നിരക്കുകൾ ഇങ്ങനെ👇
ഓൺലൈൻ റേറ്റ്: 1 റിയാൽ = 22.35 രൂപയാണ്.
SAIB Flexx: 22.160
FRiENDi PAY: 22.160
Bin Yalla: 22.130
Fawri: 22.056
Alinma Pay: 22.170
Enjaz: 22.040
ANB Telemoney: 22.010
UR Pay: 22
SABB: 22.020
Western Union: 22
STC Pay: 21.930
NCB Quick Pay: 21.850
Tahweel Al Rajhi: 22.050
Mobily Pay: 22
Riyadh Bank: 21.944
Tiqmo: 22.118
നിരക്കുകളിൽ ചില സമയങ്ങളിൽ ഏറ്റകുറച്ചിലുകൾ ഉണ്ടായേക്കാം. യഥാർത്ഥ നിരക്ക് പണം അയക്കുന്ന സമയത്ത് ക്രോസ് ചെക്ക് ചെയ്ത് കൂടുതൽ ലഭിക്കുന്ന സംവിധാനം വഴി അയക്കാൻ പ്രവാസികൾ ശ്രദ്ധിക്കണം.
മാത്രമല്ല, ചില മാർഗ്ഗങ്ങളിൽ കൂടി അയക്കുമ്പോൾ സർവ്വീസ് ചാർജും അതിന്റെ വാറ്റ് തുകയും നൽകേണ്ടിയും വരും. അതും പരിശോധിച്ച് കൂടുതൽ ലാഭം ഉള്ള മാർഗം തിരഞ്ഞടുത്താൽ കൂടുതൽ പ്രയോജനം ലഭിക്കും.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക