വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ ഇന്ത്യക്കാരന്റെ ആമാശയത്തില്‍ നിന്ന് കണ്ടെടുത്തത് വലിയ ഈൽ മത്സ്യത്തെ. വിയറ്റ്‌നാമിലാണ് സംഭവം. മുപ്പത്തിയൊന്നുകാരനായ യുവാവ് മലദ്വാരത്തിലൂടെ ഈലിനെ ഉള്ളില്‍ കടത്തുകയായിരുന്നു. ഉള്ളിലകപ്പെട്ട മത്സ്യം യുവാവിന്റെ മലാശയവും വന്‍കുടലും കടിച്ചു മുറിച്ചു. യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
സഹിക്കാനാവാത്ത വയറു വേദനയെ തുടർന്നാണ് ജൂലൈ 27ന് ഈ യുവാവ് ഹനോയിലുള്ള ആശുപത്രിയിലെത്തിയത് . ജൂലൈ 27ന് തന്നെയായിരുന്നു ഇയാൾ ദീവനുള്ള ഈൽ മത്സ്യത്തെ ഉള്ളില്‍ കടത്തിയത്. ഈൽ യുവാവിന്റെ അന്നനാളത്തിനും സാരമായി കേട്പാട് ഏൽപ്പിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.
എക്‌സ്‌റേ എടുത്തപ്പോഴാണ് യുവാവിന്റെ ആമാശയത്തില്‍ ഈലിനെ കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ മലദ്വാരത്തിലൂടെ തന്നെ മത്സ്യത്തെ പുറത്തെത്തിക്കാനായിരുന്നു ഡോക്ടര്‍മാരുടെ പ്ലാൻ. എന്നാല്‍ അത് പരാജയപ്പെടുകയായിരുന്നു. കാരണം മലദ്വാരത്തില്‍ വഴിമുടക്കിയായി ഒരു ചെറുനാരങ്ങ കൂടി ഉണ്ടായിരുന്നു. അങ്ങനെ ആ ദൗത്യം ഉപേക്ഷിച്ച ശേഷം അടിയന്തര ശസ്ത്രക്രിയയിലൂടെ ഈല്‍ മത്സ്യത്തെ പുറത്തെത്തിച്ചു.
25 ഇഞ്ച് നീളവും നാലിഞ്ച് വീതിയുമുണ്ടായിരുന്നു യുവാവ് മലദ്വാരത്തിലൂടെ ഉള്ളിൽ കയറ്റിയ മത്സ്യത്തിന്. മത്സ്യത്തെ യുവാവിന്റെ അന്നനാളത്തില്‍നിന്നാണ് ഡോക്ടര്‍മാര്‍ ജീവനോടെ പുറത്തെടുത്തത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക