ദുരന്തം പുറം ലോകത്തെ അറിയിച്ച് നീതു യാത്രയായി.
‘ഞങ്ങൾ അപകടത്തിലാണ് ‘ ഇവിടെ ചുരൽമലയിൽ
ഉരുൾ പൊട്ടിയിട്ടുണ്ട് . വെള്ളം പൊങ്ങി വരുകയാണ്.
ആരെങ്കിലും ഒന്ന് രക്ഷിക്കോ” എന്ന നീതു ജോജോ യുടെ ഇടറിയ ഫോൺ വിളിയിലൂടെയാണ്. ഭീകരമായ ഈ ദുരന്തം പുറം ലോകം അറിഞ്ഞത്. ഒന്നാമത്തെ പൊട്ട് പൊട്ടിയപ്പോൾ സുരക്ഷിത ഇടമെന്ന് കരുതി കുറേ കുടുംബങ്ങൾ ഓടി യെത്തിയത് നീതുവിൻ്റെ വീട്ടിലായിരുന്നു. ആ സമയത്ത് അറിയുന്നവരെയൊക്കെ നീതു വിളിച്ചറിയിച്ചതനുസരിച്ചാണ് ഫയർ സർവ്വീസുംരക്ഷാവാഹനങ്ങളും ആംബുലൻസും പ്രദേശത്തേക്ക് പുറപ്പെട്ടത്. ദൗർഭാഗ്യവശാൽ താഞിലോട് റോഡിൽ മരം വീണ് ഗതാഗതം മുടങ്ങി. അതിനിടയിലാണ് രണ്ടാമത് പൊട്ടി നിതുവിൻ്റെ വീടുൾപ്പെടെ വെള്ളം വിഴുങ്ങിയത്. ഭർത്താവ് ജോജോ വീട്ടിലുള്ളവരെയും അഭയം തേടിയെത്തിയവരേയും തൊട്ടടുത്തുള്ള കാപ്പി തോട്ടത്തിലേക്ക് സുരക്ഷിമാക്കിയപ്പോഴാണ് തൻ്റെ ജീവൻ്റെ പാതി കൈവിട്ടു പോയതറിയുന്നത്. ദുരന്ത ഭൂമിലെത്തിയപ്പോൾ ചെളിയിൽ പരതി പൊട്ടികരയുന്ന തകർന്നു പോയ ജോജോയെയാണ് ആദ്യം കണ്ടത്. ‘പുഴയെടുത്ത് പോയ വീടിൻ്റെ അവശിഷ്ടങ്ങളിൽ തൻ്റെ പ്രിയതമയെ കാണാതെ തകർന്ന് പോയ ജോജോ കരളലിയിപ്പിക്കുന്ന കാഴ്ചയായിരുന്നു. ആശ്വാസവാക്കുകൾ ഇല്ലായിരുന്നു. ഏറെ പണി പെട്ടാണ് അവിടെ നിന്നു മാറ്റി കൊണ്ടു പോയത്. ഏക മകൻ പാപ്പി അമ്മ വരുന്നതും കാത്ത് കണ്ണുനട്ടിരിക്കുകയാണ്. ഏറെ ദിവസം കാണാമറയത്തായിരുന്ന നീതുവിനെ ശനിയാഴ്ച കണ്ടെടുക്കുകയും ചൂരൽമല ചർച്ചിൽ സംസ്കരിക്കുകയും ചെയ്തു. മറ്റൊരു സങ്കട കാഴ്ച കൂടി നമുക്ക് തന്നു കൊണ്ട്….!! നീതുവിന്റെ മരണം മുന്നിൽ കണ്ട് കൊണ്ടുള്ള ആ സഹായ വിളി ആരെയും കണ്ണീരണിയിക്കും. വോയ്‌സ് കേൾക്കാം താഴെ 👇
വീഡിയോ 1
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക