യാത്രക്കാരെ എയർപോർട്ടിലാക്കി മടങ്ങവെ വാഹനാപകടം: മലയാളി യുവാവ് മരിച്ചു

0
1637

അബൂദബി: കണ്ണൂർ ചക്കരക്കല്ല് മൗവ്വഞ്ചേരി സ്വദേശി അബ്ദുൽ ഹക്കീം(24) യു.എ.ഇയിലെ അൽഐനിൽ വാഹനാപകടത്തിൽ മരിച്ചു. ഹക്കീം ഓടിച്ച കാർ ട്രെയിലറിൽ ഇടിച്ചാണ് അപകടം. ട്രാവൽസിലെ യാത്രക്കാരെ എയർപോർട്ടിൽ കൊണ്ട് പോയി തിരിച്ചു വരുമ്പോഴായിരുന്നു അപകടം. വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അൽഐനിൽ നിന്നും അബൂദബിയിലേക്ക് വരുന്നവഴി സ്വൈഹാൻ എന്ന സ്ഥലത്തുവെച്ച് തിങ്കാളഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. സഹോദരനൊപ്പം അൽഐനിൽ ബിസിനസ് ചെയ്തുവരികയായിരുന്നു. നാല് വർഷമായി പിക്കപ്പ് ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു.

അവിവാഹിതനാണ്. പിതാവ്: അബ്ദുൽ ഖാദർ. മാതാവ്: ഹൈറുന്നിസ. സഹോദരങ്ങൾ: അസ്ഹർ(എൽഐൻ), ഹാജറ, ഹസ്ന. ഖബറടക്കം ചൊവ്വാഴ്ച പള്ളിക്കണ്ടി ഖബർസ്ഥാനിൽ.