പുതിയ കടപ്പുറം പ്രവാസി കൂട്ടായ്മ വിജയികളെ ആദരിച്ചു

0
469

നിറമരുതൂർ: നിറമരുതൂർ പുതിയകടപ്പുറം കേന്ദ്രീകരിച്ച് പ്രദേശത്തെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന പുതിയ കടപ്പുറം പ്രവാസി കൂട്ടായ്മ പ്രദേശത്തെ ഈ വർഷം എസ്എസ്എൽസി, പ്ലസ് ടു, എൽ എസ് എസ്, യു എസ് എസ് എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മൊമെന്റോ നൽകി ആദരിച്ചു.

ഗ്രൂപ്പ് അഡ്മിൻ റാഫി കുന്നംമ്പത്ത് അധ്യക്ഷനായ ചടങ്ങിൽ ദമാം നവോദയ വൈസ് പ്രസിഡണ്ടും ഗ്രൂപ്പ് അഡ്മിനുമായ കെ പി ഫാറൂഖ് ഉദ്ഘാടനം ചെയ്തു. സിപി ഫളൽ, പി.കെ മൻസൂർ എന്നിവർ സംസാരിച്ചു. കെ പി സൈതലവി സ്വാഗതവും സി പി ഹനീഫ നന്ദിയും പറഞ്ഞു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക