ജിദ്ധ: പ്രവാസികളെ ചൂഷണം ചെയ്യുന്ന എയർലൈൻ കമ്പനികളുടെ ആകാശക്കൊള്ളക്കെതിരെ ജിദ്ധ സെൻട്രൽ ഐ സി എഫ് കമ്മിറ്റി ജനകീയ സദസ്സ് സംഘടിപ്പിച്ചു. കാരണങ്ങളൊന്നുമില്ലാതെ യാത്ര വൈകിപ്പിക്കൽ, സീസൺ സമയങ്ങളിൽ നിരക്ക് വർധനയിൽ നിയന്ത്രണമില്ലായ്മ, ആവശ്യങ്ങൾക്ക് ഷെഡ്യൂൾ ഇല്ലാതിരിക്കൽ തുടങ്ങി ഒട്ടനവധി പ്രശ്നങ്ങൾ ജനകീയ സദസ്സിൽ ചർച്ച വിധേയമായി.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
എയർലൈൻ അധികൃതര്‍ പ്രവാസികൾക്കെതിരെ നടത്തുന്ന ക്രൂരതകൾ തുടർക്കഥയായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ വിമാന കമ്പനികളുടെ വാർഷിക വരുമാനത്തിൽ അധികവും ശേഖരിക്കപ്പെടുന്ന കേരളത്തിലുള്ള പ്രവാസികളോടാണ് കൂടുതലും ഇത്തരത്തിൽ നിലക്കാത്ത രീതിയിലുള്ള അരുതായ്മകൾ നടന്നുകൊണ്ടിരിക്കുന്നത്. എയർലൈൻ ലോബിയുടെ താല്പര്യങ്ങൾ, വിമാനക്കമ്പനികളുടെ സ്വകാര്യ വൽക്കരണം, സീറ്റ് അവൈലബിലിറ്റിയുടെ കുറവ് എന്നിവ ഇത്തരം പ്രതിസന്ധികൾ രൂക്ഷമാക്കുന്നു.
പ്രവാസികളെ ചൂഷണം ചെയ്യുന്ന ഇത്തരം ദുഷ്ടപ്രവർത്തികൾക്കെതിരെ ഒരുമിച്ചുള്ള ജനകീയ പ്രതിരോധങ്ങൾ ഉയർന്നു വരേണ്ടതുണ്ടെന്ന് ചർച്ച ഉദ്‌ഘാടനം ചെയ്തു വിഷയമവതരിപ്പിച്ച കേരളം മുസ്‌ലിം ജമാഅത്ത് സെക്രട്ടറി എൻ അലി അബ്ദുല്ല അഭിപ്രായപ്പെട്ടു.
പെരുന്നാൾ, മറ്റു ഉത്സവ സീസണുകളിൽ റേറ്റ് കൂട്ടുന്ന ഇത്തരം കൊള്ളക്ക് മുന്നിൽ നിൽക്കുന്നത് എയർ ഇന്ത്യ വിമാന കമ്പനിയാണ്. ജെറ്റ് ഇന്ധങ്ങൾക്ക് വിലകുറഞ്ഞ സമയങ്ങളിൽ പോലും ഈ റേറ്റ് കൂട്ടലുകൾ അനുഭവപ്പെട്ടിട്ടുണ്ട്. മുന്നറിയിപ്പില്ലാതെ സർവീസ് റദ്ദാക്കൽ കാരണം പ്രവാസിയുടെ ഭാര്യക്ക് അദ്ദേഹത്തിൻറെ അടുക്കൽ എത്താൻ കഴിയാതെ മരണപ്പെട്ടതു ഈ പ്രശ്‍നങ്ങളുടെ വ്യാപ്തി എത്രത്തോളം ഉണ്ടെന്ന് അദ്ദേഹം കൂട്ടിചേർത്തു.
വിമാന കമ്പനികളുടെ ഇത്തരം രീതികൾക്കെതിരെ പ്രവാസികൂട്ടായ്മകളുടെ ഇടപെലുകൾ ഉണ്ടാവേണ്ടതുണ്ട്. അവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള ബോധവൽക്കരങ്ങൾ, നേരിട്ട് തന്നെ എയർപ്പോർട്ട് അതോറിറ്റിയിലേക്ക് പരാതി അയച്ചു നഷ്ടപരിഹാര തുക കളക്ട് ചെയ്യുന്നതിനുള്ള ശ്രമങ്ങൾ എന്നിവക്ക് വേണ്ടി പ്രവാസികൾ ഒറ്റക്കും കൂട്ടമായും ശ്രമങ്ങൾ നടത്തേണ്ടതുണ്ട്. എയർലൈൻ മേലധികാരികളെ വിളിച്ചു ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നുള്ള ഇടപെടലുകൾ, സഭകളിൽ കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികളുടെ ഇടപെടലുകൾ, പ്രവാസികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി ജനകീയ വിഷയങ്ങളിൽ ഇടപെട്ടു കൊണ്ട് രാഷ്ട്രീയ പാർട്ടികളുടെ ഇടപെടൽ, എയർപോർട്ട് എഗ്രിമെന്റ് സാധ്യമാക്കൽ, സമ്മർദ്ധ ശക്തിയായി പ്രശ്ന പരിഹങ്ങൾക്ക് വേണ്ടിയുള്ള മുറവിളികൾ, യാത്ര ഷെഡ്യുളുകളിൽ ടിക്കറ്റു നിരക്കുകളിൽ ഏറ്റക്കുറച്ചിലുകളെ കുറിച്ചുള്ള അറിവ്, വ്യകതമായ അവബോധം പ്രവാസികൾക്ക് നൽകൽ, ചാർട്ടേഡ് ഫ്‌ളൈറ്റുകൾ സാധ്യമാക്കുന്നതിനെ കുറിച്ചുള്ള അന്വേഷങ്ങൾ, ജനാധിപത്യമായ രീതിയിലുള്ള സമര രീതികൾ തുടങ്ങി പ്രവാസികൾക്ക് ഇത്തരം വിഷയങ്ങൾക്ക് വേണ്ടി സഹായകരമാകുന്ന രീതിയിലുള്ള ഹെല്പ് ഡെസ്കുകൾ എന്നിവയിലൂന്നിയുള്ള ഒരുപാട് വിഷയങ്ങൾ ചർച്ചയിൽ ഇടപ്പെട്ടു സംസാരിച്ചവർ ഉയർത്തിക്കൊണ്ടു വന്നു.
പ്രവാസികളുടെ പ്രശ്ന പരിഹാരങ്ങൾക്കും അവകാശ സംരക്ഷങ്ങൾക്കും പ്രവാസികൾ മാത്രമേ കാണൂ എന്നും കൂട്ടായ്മയിലൂടെ ഇത്തരം ചൂഷങ്ങൾക്കെതിരെയുള്ള പ്രതിരോധങ്ങൾ സാധ്യമാവേണ്ടതുണ്ടെന്നും സംഗമം ഊന്നിപ്പറഞ്ഞു.
കെ ടി എ മുനീർ (ഒ.ഐ.സി.സി), നാസർ വെളിയങ്കോട് (കെ.എം.സി.സി), ഹിഫ്‌സുറഹ്മാൻ (സൈൻ ചാപ്റ്റർ ജിദ്ദ), കബീർ കൊണ്ടോട്ടി (മീഡിയ ഫോറം), ഗഫൂർ കൊണ്ടോട്ടി (മീഡിയ വൺ), ഫൈസൽ കോടശ്ശേരി (നവോദയ), ബഷീർ അലി പരുത്തിക്കുന്നൻ (ഒ.ഐ.സി.സി), അബൂബക്കർ സിദ്ദീഖ് (ആർ. എസ്.സി) തുടങ്ങിയവർ ചർച്ചയിൽ ഇടപെട്ടു സംസാരിച്ചു. മുജീബ് എ ആർ നഗർ മോഡറേറ്ററായിരുന്നു.
ഐ സി എഫ് സഊദി നാഷണൽ പ്രസിഡന്റ് സയ്യിദ് ഹബീബ് തങ്ങൾ, മക്ക പ്രൊവിൻസ് സെക്രട്ടറിമാരായ സൈദ് കൂമണ്ണ, മുഹമ്മദ് അലി മാസ്റ്റർ, മർക്കസ് ഗ്ലോബൽ സെക്രട്ടറി ഗഫൂർ വാഴക്കാട്, ആർ എസ് സി ജിദ്ദ സെക്രട്ടറി ആശിഖ് ഷിബിലി തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഹസ്സൻ സഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ സംഗമത്തിന് സ്വാഗതവും, മുഹ്‌സിൻ സഖാഫി നന്ദിയും പറഞ്ഞു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





