കുവൈത്ത് തീപ്പിടിത്തം, മരണസംഖ്യ കൂടുന്നു

0
605

കുവൈത്ത് സിറ്റി: കുവൈത്തിലെ മങ്കെഫ് ബ്ലോക്ക് നാലിൽ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻ.ബി.ടി.സി ക്യാംപിലുണ്ടായ തീപിടിത്തത്തിൽ മരണസംഖ്യ കൂടുന്നതായി റിപ്പോർട്ട്.

കുവൈത്തിൽനിന്ന് പ്രസിദ്ധീകരിക്കുന്ന കുവൈത്ത്ന്യൂസ് മുപ്പത് പേർ മരിച്ചതായി റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. പരിക്കേറ്റ 43 പേരെ ഇതോടകം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഴുവൻ സഹായവുമായി ആരോഗ്യവകുപ്പു രംഗത്തുണ്ടെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു.