കുവൈത്തിൽ തൊഴിലാളി ക്യാമ്പിലെ തീപിടുത്തം: മരണം 35 ആയി

0
2485

മലയാളികൾ താമസിക്കുന്ന ലേബർ ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ മരണം ഉയരുന്നു

ദുബൈ/കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റിലുണ്ടായ തീപിടിത്തത്തിൽ മരണം ഉയരുന്നു. അല്‍ അഹ്‌മദി ഗവര്‍ണറേറ്റിലെ മംഗഫ് ബ്ലോക്കിലെ ഫ്‌ളാറ്റിലാണ് അഗ്‌നിബാധയുണ്ടായത്. നിരവധി പേര്‍ക്ക് പരുക്കേക്കുകയും ചെയ്തിട്ടുണ്ട്. ഒരു ലേബര്‍ ക്യാംപിന്റെ അടുക്കളയില്‍ നിന്നാണ് തീ കണ്ടത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മംഗഫ് ബ്ലോക്ക് നാലിലെ മലയാളി ഉടമസ്ഥതയിലുള്ള കമ്പനിയുടെ ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ നാലുമണിക്ക് ആരംഭിച്ച തീ കെട്ടിടത്തിൽ ആളിപടരുകയായിരുന്നു. മലയാളികൾ അടക്കം ഒട്ടേറെ പേരാണ് ക്യാമ്പിൽ താമസിക്കുന്നത്.

കുവൈറ്റിലെ തെക്കൻ അഹമ്മദി ഗവർണറേറ്റിലെ മംഗഫ് നഗരത്തിൽ കെട്ടിടത്തിന് തീപിടിച്ച് 35 പേർ മരണപ്പെട്ടതായി രാജ്യത്തെ ഔദ്യോഗിക വാർത്താ ഏജൻസി ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. തീപിടുത്തത്തിൽ മരിച്ച നാല് പേർ ഉൾപ്പെടെ പരിക്കേറ്റവരിൽ 15 പേരെയെങ്കിലും ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയതായി കുവൈറ്റ് പോലീസിൽ നിന്നുള്ള ഈദ് റഷീദ് ഹമാസ് കുവൈറ്റ് ഇൻഫർമേഷൻ മന്ത്രാലയത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കണക്കുകൾ ഇതുവരെ അന്തിമമായിട്ടില്ല.

തീ പടർന്നതിനെ തുടർന്ന് കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയവർക്കും പുക ശ്വസിച്ചവർക്കുമാണ് ഗുരുതര പരിക്കേറ്റത്. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. പരിക്കേറ്റവരെ അദാന്‍, ജാബിർ, ഫര്‍വാനിയ ആശുപത്രിയിലേക്ക് മാറ്റി. തീ കത്തുന്ന വിവരമറിഞ്ഞയുടന്‍ പലരും കെട്ടിടത്തില്‍ നിന്നു ഓടി രക്ഷപ്പെട്ടു. സമീപത്തെ വാണിജ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ താമസിക്കുന്നയിടമാണിത്. മലയാളികളാണ് കൂടുതലും. അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.  സംസ്ഥാന വാർത്താ ഏജൻസിയായ കുവൈത് ന്യൂസ്‌ ഏജൻസി (കുന) പറയുന്നതനുസരിച്ച്, കുറഞ്ഞത് 43 പേരെ പരിക്കേറ്റ് ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക