Saturday, 27 July - 2024

സഊദിയിൽ വാഹനാപകടം; മലയാളി മരിച്ചു

റിയാദ്: സഊദിയിൽ വാഹനാപകടം മലയാളി മരിച്ചു. പാലക്കാട് പര്‍ളി സ്വദേശി കടവത്ത് നൗഫല്‍ (36) ആണ് മരിച്ചത്. നൗഫല്‍ ഓടിച്ചിരുന്ന ട്രക്ക് ട്രെയിലറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു.

റിയാദ് തായിഫ് റോഡില്‍ ദിലമിനടുത്താണ് ഇന്ന് രാവിലെയാണ് അപകടം നടന്നത്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നത് കമ്പനി പ്രതിനിധി റിയാസ്, ജീവകാരുണ്യപ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, തഫസീര്‍ കൊടുവള്ളി എന്നിവര്‍ രംഗത്തുണ്ട്.

ഭാര്യ: മിസ്രിയ, മക്കൾ: നൈഫ ഫാത്തിമ, മുഹമ്മദ് നസല്‍

Most Popular

error: