Saturday, 27 July - 2024

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ദുരന്തം: മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് എലി കരണ്ടതിനെ തുടർന്ന് ചോർച്ചയുണ്ടായാണ് അപകടം

അബുദാബി: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. ചെട്ടിപ്പടി സ്വദേശി അബ്ദുറഹിമാൻ ആണ് മരിച്ചത്. അറുപത്തിയൊന്നു വയസായിരുന്നു. അബുദാബി ഉമ്മുൽ ഖുവൈനിലാണ് അപകടമുണ്ടായത്. രാവിലെ അടുക്കളയിൽ ചായ ഉണ്ടാക്കാൻ പോയതായിരുന്നു. ഉമ്മുൽഖുവൈനിലെ താമസയിടത്ത് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദുരന്തം.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ലൈറ്റിന്റെ സ്വിച്ച് ഓണാക്കിയപ്പോൾ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. ഗ്യാസ് സിലിണ്ടർ പൈപ്പ് എലി കടിച്ചതിനെ തുടർന്ന് ഗ്യാസ് ചോർന്നതാണ് പൊട്ടിത്തെറിക്കും തീപിടുത്തതിനും കാരണം. പൊട്ടിത്തെറിയെ തുടർന്ന് തീപിടിച്ച് ഗുരുതരമായ പൊള്ളലേറ്റ അബ്ദുറഹിമാൻ ആദ്യം ഉമ്മുൽ ഖുവൈൻ ആശുപത്രിയിൽ പ്രവേശിച്ചു.

വിദഗ്ധ ചികിത്സക്കായി പിന്നീട് അബുദാബി മഫ്റഖ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു. 27 വർഷമായി പ്രവാസിയായ ഇദ്ദേഹം ഉമ്മുൽ ഖുവൈനിൽ മധുരപലഹാരം വിൽക്കുന്ന കട നടത്തിവരികയായിരുന്നു. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: