Saturday, 27 July - 2024

വിവാഹ ശേഷം വധുവും വരനും ചുംബിച്ചു: കുടുംബങ്ങൾ തമ്മിൽ അടിയായി; അഞ്ച് പേർ ആശുപത്രിയിൽ

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ കല്ല്യാണ ദിവസം തന്നെ കുടുംബങ്ങൾ തമ്മിൽ അടിയായ വാർത്തയാണ് പുറത്ത് വരുന്നത്. വിവാഹത്തിന് ശേഷം വധുവരൻമാർ തമ്മിൽ ചുംബിച്ചതാണ് കുടുംബങ്ങളെ ചൊടിപ്പിച്ചത്. കുടുംബങ്ങൾ തമ്മിൽ അടിക്കുന്നതിൻ്റെ ​ദൃശ്യങ്ങൾ വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ ലോകം മുഴുവൻ കണ്ടത്.

ഹാപൂരിലെ അശോക് നഗർ പ്രദേശത്താണ് വിവാഹം നടന്നത്. രണ്ട് സഹോദരിമാരുടെയും വിവാഹം ഒരുമിച്ചാണ് നടത്തിയത്. അതിൽ ഇളയ സഹോദരിയും വരനുമാണ് വേ​ദിയിൽ നിന്ന് ചുംബിച്ചത്. ഉടൻ തന്നെ പ്രകോപിതരായ കുടുംബാ​ഗംങ്ങൾ തമ്മിൽ അടിക്കാൻ തുടങ്ങി. പിന്നീട് വടികളും കത്തികളും ഉപയോ​ഗിച്ച് അക്രമിക്കാൻ ആരംഭിച്ചപ്പോൾ മുതിർന്നവർ ഇടപെട്ട് ചർച്ചകൾക്ക് തുടക്കമിട്ടു.

പിന്നീടുള്ള ചർച്ചയിൽ സംഭവം രമ്യതയിൽ പരിഹരിക്കുകയും കല്യാണം പിന്നീടുള്ള തീയതിയിലേക്ക് മാറ്റാനുള്ള നിര്‍ദേശം മുന്നോട്ട് വെക്കുകയും ചെയ്തു. എന്നാൽ ഇക്കാര്യത്തില്‍ ഇത് വരെ തീരുമാനത്തിലെത്താനായിട്ടില്ല.

Most Popular

error: