Saturday, 27 July - 2024

അമേഠിയില്‍ 15 വയസ്സുകാരിയെ മൂന്നുപേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു; രണ്ട് പേർ അറസ്റ്റിൽ

അമേഠി: അമേഠിയിലെ ഒരു ​ഗ്രാമത്തിൽ പതിനഞ്ച് വയസ്സുള്ള പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. മെയ് 19 ന് അർദ്ധ രാത്രിയോടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

മകളെ മൂന്ന് പേർ വയലിലേക്ക് വിളിച്ചുവരുത്തി കൂട്ടബലാത്സംഗത്തിനിരയാകുകയായിരുന്നു എന്നാണ് ഇരയുടെ അമ്മ പരാതിയിൽ പറഞ്ഞതെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് ഹരേന്ദ്ര കുമാർ പറഞ്ഞു.

ഇരയുടെ അമ്മ പരാതിയുടെ അടിസ്ഥാനത്തിൽ മുകേഷ് വർമ, അഖിലേഷ് വർമ, സന്ദീപ് എന്നിവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം 376 (ബലാത്സംഗം), കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയൽ നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരം പൊലീസ് കേസെടുത്തു.പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്,സംഭവത്തെക്കുറിച്ച് ചോദ്യം ചെയ്തു വരുകയാണെന്നും പൊലീസ് പറഞ്ഞു.

Most Popular

error: