Saturday, 14 December - 2024

നുസ്‌ക് ആപ്പ് വഴി ഉംറ അനുമതി പത്രം നല്‍കുന്നത് ഹജ്, ഉംറ മന്ത്രാലയം നിര്‍ത്തിവെച്ചു

ജിദ്ദ: നുസ്‌ക് ആപ്പ് വഴി ഉംറ അനുമതി പത്രം നല്‍കുന്നത് ഹജ്, ഉംറ മന്ത്രാലയം നിര്‍ത്തിവെച്ചു. ഹജ് നിര്‍വഹിക്കാനെത്തിയിട്ടുള്ള തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണിത്.

സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് മക്കയിലേക്കുള്ള പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. സന്ദര്‍ശക വിസക്കാര്‍ക്ക് ദുല്‍ഹജ്ജ് 15 വരെ ഇനി മക്കയില്‍ പ്രവേശിക്കാനാവില്ല.
പെര്‍മിറ്റ് ഇല്ലാതെ മക്കയില്‍ പ്രവേശിക്കുന്നത് നിരീക്ഷിക്കുന്നതിന് പ്രവേശന കവാടങ്ങളില്‍ അതിശക്തമായ പരിശോധനയാണ് നടത്തി വരുന്നത്. വിലക്ക് ലംഘിച്ച് പ്രവേശിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികളാവും സ്വീകരിക്കുകകയെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

Most Popular

error: