വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്ക് മൂന്ന് സന്ദേശങ്ങള്‍ വരെ ഒരു ചാറ്റില്‍ പിന്‍ ചെയ്തുവെക്കാം. നേരത്തെ ഒരു സന്ദേശം മാത്രം പിന്‍ ചെയ്യാനാണ് അനുവദിച്ചിരുന്നത്. പ്രധാനപ്പെട്ടതും ഓര്‍ത്തുവെക്കേണ്ടതുമായ സന്ദേശങ്ങള്‍ നിശ്ചിത സമയപരിധിവരെ ഇങ്ങനെ പിന്‍ ചെയ്തുവെക്കാം.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഇങ്ങനെ പിന്‍ ചെയ്തുവെക്കുന്ന സന്ദേശങ്ങള്‍ ചാറ്റില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും കാണാന്‍ സാധിക്കും. വാട്‌സാപ്പ് ഗ്രൂപ്പുകളിലും ഇത് സാധ്യമാണ്. പിന്‍ ചെയ്തുവെച്ച സന്ദേശങ്ങള്‍ ചാറ്റ് വിന്‍ഡോയ്ക്ക് മുകളിലായി കാണാം.
ഒരു സന്ദേശം വളരെ എളുപ്പം പിന്‍ ചെയ്തുവെക്കാനാവും. ഇതിനായി പിന്‍ ചെയ്തുവെക്കേണ്ട സന്ദേശത്തിന് മേല്‍ അല്‍പനേരം വിരല്‍ അമര്‍ത്തിവെക്കുക. തുറന്നുവരുന്ന ഓപ്ഷനുകളില്‍ പിന്‍ തിരഞ്ഞെടുക്കുക. ചിത്രം, ടെക്സ്റ്റ്, വീഡിയോ സന്ദേശങ്ങളെല്ലാം ഈ രീതിയില്‍ പിന്‍ ചെയ്യാം. 24 മണിക്കൂര്‍, 7 ദിവസം, 30 ദിവസം എന്നീ സമയപരിധി വരെയാണ് പിന്‍ ചെയ്യാനാവുക. ഏത് സമയം വേണമെങ്കിലും അവ അണ്‍ പിന്‍ ചെയ്യാനുമാവും.
മൂന്ന് സന്ദേശങ്ങള്‍ മാത്രമേ പിന്‍ ചെയ്യാനാവൂ. കൂടുതല്‍ സന്ദേശങ്ങള്‍ പ്രത്യേകം എടുത്തുവെക്കണം എങ്കില്‍ അവ സ്റ്റാര്‍ ചെയ്യാനുള്ള ഓപ്ഷന്‍ ലഭ്യമാണ്. സ്റ്റാര്‍ ചെയ്യുന്ന സന്ദേശങ്ങളുടെ എണ്ണത്തിന് പരിധിയില്ല. സന്ദേശങ്ങള്‍ക്ക് മേല്‍ ലോങ് പ്രസ് ചെയ്ത്, തുറന്നുവരുന്ന ഓപ്ഷനില്‍ നിന്ന് സ്റ്റാര്‍ തിരഞ്ഞെടുത്താല്‍ മതി.
സന്ദേശങ്ങളെ പോലെ തന്നെ മൂന്ന് ചാറ്റുകളും വാട്‌സാപ്പ് ചാറ്റ് ബോക്‌സില്‍ പിന്‍ ചെയ്തുവെക്കാനാവും. നിലവില്‍ ബീറ്റാ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഇത് ലഭ്യമാക്കിയിട്ടുള്ളത്. താമസിയാതെ തന്നെ എല്ലാവര്‍ക്കും ലഭിച്ചേക്കും.
മെറ്റ യുഐ ചാറ്റ് ബോട്ട് സൗകര്യവും വാട്‌സാപ്പ് അവതരിപ്പിച്ചിട്ടുണ്ട്. മെറ്റയുടെ ലാമ എഐയുടെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന ചാറ്റ്‌ബോട്ട് ആണിത്. ഈ ഫീച്ചര്‍ എല്ലാവര്‍ക്കുമായി എത്തിത്തുടങ്ങുന്നതേയുള്ളൂ.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക