പറ്റ്ന: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടർ പറന്നുയരുന്നതിനിടെ നിയന്ത്രണം നഷ്ടമായത് ആശങ്കസൃഷ്ടിച്ചു. ബിഹാറിലെ ബെഗുസാരയിൽ തിങ്കളാഴ്ചയാണ് സംഭവം. ബിഹാറിൽ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഷാ. ഇതിന്റെ വീഡിയോ പുറത്തുവന്നു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ടേക്ക് ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മുകളിലേക്ക് ഉയരാൻ സാധിക്കാതെ ഹെലികോപ്ടർ അൽപനേരം ആടി ഉലയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വലതുവശത്തേക്ക് നീങ്ങിയ ഹെലികോപ്ടർ നിലത്ത് ഏതാണ്ട് സ്പർശിക്കുന്നുമുണ്ട്. കുറച്ചുസമയത്തിനു ശേഷം നിയന്ത്രണം വീണ്ടെടുത്ത് കോപ്ടർ പറന്നുയരുന്നതും കാണാം. പൈലറ്റിന്റെ സമയോചിത ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്.
പൈലറ്റിന്റെ സമയോചിത ഇടപെടലിലൂടെ വന്‍ അപകടം ഒഴിവായിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹെലികോപ്റ്റര്‍ ടേക്ക് ഓഫ് ചെയ്യുന്നതിനിടെ ആടിയുലയുകയും പിന്നീട് ഭൂമിയില്‍ സ്പര്‍ശിക്കാന്‍ പോകുന്നതുമാണ് വീഡിയോയില്‍ കാണാനാവുന്നത്.
അല്‍പസമയത്തിനുള്ളില്‍ പൈലറ്റ് ഹെലികോപ്റ്ററിന്റെ നിയന്ത്രണം തിരിച്ചുപിടിച്ച് പറന്നുയരുന്നതും വീഡിയോയില്‍ കാണാം. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയുടെ ഭാഗമായാണ് അമിത് ഷാ ബീഹാറിലെത്തിയത്.
ഏഴ് ഘട്ടമായാണ് ബിഹാറിൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒന്നാം ഘട്ടത്തിൽ നാലു സിറ്റുകളിലേക്കും രണ്ടാം ഘട്ടത്തിൽ അഞ്ച് സീറ്റുകളിലേക്കും വോട്ടെടുപ്പ് നടന്നു. നിതീഷ് കുമാറിന്റെ ജെ.ഡി.യുവുമായി ചേർന്ന് 17 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്.
‘അമിത് ഷായുടെ ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ടു’; ‘അത്ഭുതകരമായ രക്ഷപ്പെടല്‍’, വീഡിയോ👇
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക