കോഴിക്കോട്: പ്രവാസികൾക്കും കുടുംബങ്ങൾക്കും ഏറെ ആശ്വാസമായി കൂടുതൽ (വിസ ഫെസിലിറ്റേഷൻ സെന്റർ) വി എഫ് എസ് കേന്ദ്രങ്ങൾ വരുന്നു. മലബാർ മേഖലയിലെ ആശ്രയമായ കോഴിക്കോട്ടെ കേന്ദ്രത്തിൽ ഉൾപ്പെടെ നിലവിലെ കേന്ദ്രങ്ങളിൽ ഉണ്ടാകുന്ന കടുത്ത തിരക്ക് പരിഗണിച്ചാണ് പുതിയത് കേന്ദ്രങ്ങൾ വരുന്നത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കേരളത്തില്‍ നിന്ന് സഊദിയിലേക്കുള്ള വിസിറ്റിംഗ്, ഫാമിലി, ടൂറിസ്റ്റ് വിസാനടപടികള്‍ക്കായുള്ള അപേക്ഷകരുടെ അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്ത് സഊദി വിസാ സ്റ്റാംപിംഗ് കേന്ദ്രത്തിന്റെ മൂന്നാമത്തെ ശാഖ വൈകാതെ മലപ്പുറത്ത് ആരംഭിക്കുമെന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു.
വടക്കൻ കേരളത്തിൽ നിന്നുള്ളവർക്ക് കൂടി ഉപകാരപ്പെടുന്ന തരത്തില്‍ മംഗലാപുരം കേന്ദ്രമായും വി.എഫ്.എസിന്റെ പുതിയ കേന്ദ്രം തുടങ്ങുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മലപ്പുറം, മംഗലാപുരം കേന്ദ്രീകരിച്ചു രണ്ടുമാസത്തിനകം തന്നെ വി എഫ് എസ് പ്രവര്‍ത്തനം തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ഹജ് സീസണ്‍ അവസാനിക്കുന്നതോടെ മലപ്പുറത്തെ വി.എഫ്.എസ് സഊദി സ്റ്റാംപിംഗ് കേന്ദ്രം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. അതോടൊപ്പം തിരുവനന്തപുരം കഴക്കൂട്ടത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന വി.എഫ്.എസ് ഗ്ലോബലില്‍ സഊദി വിസാ സ്റ്റാംപിംഗ് കേന്ദ്രം ആരംഭിക്കാനും ആലോചനയുണ്ട്. ഇക്കാര്യത്തില്‍ പക്ഷേ അന്തിമതീരുമാനമായിട്ടില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനങ്ങൾ വന്നിട്ടില്ല.
സഊദിയിലേക്കുള്ള നൂറുക്കണക്കിന് പുതിയ യാത്രക്കാരുടെ നടപടിക്രമങ്ങള്‍ എളുപ്പമാക്കാനുദ്ദേശിച്ച് കൊച്ചിയിലാരംഭിച്ച വി.എഫ്.എസ് സഊദി സ്റ്റാംപിംഗ് കേന്ദ്രത്തിന്റെ പരിമിതികളെക്കുറിച്ചും അപര്യാപ്തതകളെക്കുറിച്ചുമുയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് 2023 ജൂലൈ 10 ന് കോഴിക്കോട്ട് വി.എഫ്.എസ് സഊദി വിസാ സ്റ്റാംപിംഗ് കേന്ദ്രമാരംഭിച്ചത്. പിന്നീട് മലബാർ മേഖലയിലെ പ്രവാസികൾക്കും കുടുംബങ്ങൾക്കും ഏറെ ആശ്രയമായ കോഴിക്കോട്ടെ (വിസ ഫെസിലിറ്റേഷൻ സെന്റർ) വി എഫ് എസ് കേന്ദ്രം പുതിയ ലൊക്കേഷനിലേക്ക് മാറിയിരുന്നു. കൂടുതൽ സൗകര്യങ്ങൾ നിറഞ്ഞ കെട്ടിടത്തിലാണ് പുതിയ കേന്ദ്രം ഇപ്പോൾ പ്രവർത്തിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന കോഴിക്കോട്ടെ വി എഫ് എസ് കേന്ദ്രം സ്ഥലപരിമിതി മൂലം ഞെരിഞ്ഞമർന്ന നിലയിൽ ആയിരുന്നതോടെയാണ് കൂടുതൽ സൗകര്യത്തോടെയാണ് പുതിയ കേന്ദ്രം തുറന്നത്. കോഴിക്കോട് പുതിയറ മിനിബൈപാസിലെ സെന്‍ട്രല്‍ ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രത്തിലിപ്പോള്‍ ശരാശരി 2200- 2500 അപേക്ഷകളിലാണ് പ്രതിദിനം തീരുമാനമുണ്ടാകുന്നത്
ഇത്രയും അപേക്ഷകരുടെ ആവശ്യം പരിഹരിക്കാനുള്ള സംവിധാനത്തിന്റെ പരിമിതിയും ഒപ്പം അപേക്ഷയുമായെത്തുന്ന കുടുംബങ്ങളുള്‍പ്പെടെയുള്ളവരുടെ കാത്തിരിപ്പും മറ്റ് അസൗകര്യങ്ങളുമെല്ലാം കണക്കിലെടുത്താണ് ഏറ്റവുമധികം അപേക്ഷകരുള്ള ജില്ലയായ മലപ്പുറം ആസ്ഥാനമാക്കി മൂന്നാമത്തെ വി.എഫ്.എസ് കേന്ദ്രത്തിന് വി.എഫ്.എസ് സജ്ജമായത്.
സഊദി അറേബ്യയിലേക്കുള്ള തൊഴിൽ വിസ ഒഴികെയുള്ള ടൂറിസ്റ്റ് വിസ, റെസിഡൻസ് വിസ, പേഴ്‌സണൽ വിസിറ്റ്, സ്റ്റുഡന്റ്‌സ് വിസ തുടങ്ങിയ എല്ലാ വിസകളും സ്റ്റാമ്പ് ചെയ്യുന്നത് വി.എഫ്.എസ് (വിസ ഫെസിലിറ്റേഷൻ സെന്റർ) വഴി മാത്രമാക്കി പരിമിതപ്പെടുത്തിയത് ഏതാനും ആഴ്ചകൾക്ക് മുമ്പാണ്. ഇത്തരത്തിലുള്ള എല്ലാ വിസകളും വി.എഫ്.എസ് കേന്ദ്രങ്ങൾ വഴി മാത്രമാണ് കോൺസുലേറ്റ് സ്വീകരിക്കുന്നത്.
മാത്രമല്ല, അപേക്ഷകർ വി എഫ് എസ് കേന്ദ്രത്തിൽ നേരിട്ട് ചെന്ന് ബയോ മെട്രിക് നൽകുകയും വേണം. കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ളവർ നേരത്തെ കൊച്ചിയിലെ കേന്ദ്രത്തിലെത്തി നടപടികൾ കൈകൊള്ളുന്നത് ഏറെ ദുരിതമാണ് ഉണ്ടാക്കിയിരുന്നത്. കേരളത്തിലെ 14 ജില്ലകളിലുള്ളവർക്ക് ആകെയുള്ളത് കൊച്ചിയിലായിരുന്നു. എന്നാൽ, കോഴിക്കോടും സെന്റർ വന്നതോടെ മലബാർ ഭാഗങ്ങളിൽ ഉള്ളവർക്ക് കോഴിക്കോട് കേന്ദ്രം ഏറെ ആശ്വാസമായി മാറുകയായിരുന്നു. വി എഫ് എസ് ഓഫീസിലേക്ക് സ്റ്റാമ്പ് ചെയ്യാൻ പോകുന്നവർ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാൻ താഴെയുള്ള വാർത്താലിങ്ക് വായിക്കുക.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക