ടെഹ്‌റാൻ: ഇറാനിലെ ഇസഫഹാൻ പ്രവിശ്യയിലെ സൈനികത്താവളത്തിന് സമീപമായി നിരവധി സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാനിയൻ മാധ്യമമായ ഫാർസ് റിപ്പോർട്ട് ചെയ്തു.
ഇറാനെതിരെ ഇസ്റാഈൽ സൈനിക നടപടിയുമായി മുന്നോട്ടുപോവുകയാണെങ്കിൽ ഇറാൻ അതിവേഗം തിരിച്ചടിക്കുമെന്ന ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ ആമിർ അബ്ദുള്ളാഹിയൻ പ്രസ്താവന നടത്തിയതിന് പിറകേയാണ് ആക്രമണം.