തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ രാജിവെച്ചു; ഇനി ലോക്‌സഭയിലേക്ക്

0
1426

ഹൈദരാബാദ്: തെലങ്കാന ഗവര്‍ണറും പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണറുടെ ചുമതലയും വഹിക്കുന്ന തമിഴിസൈ സൗന്ദര്‍രാജന്‍ സ്ഥാനം രാജിവെച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഇവര്‍ മത്സരിച്ചേക്കും. തമിഴിസൈ സൗന്ദര്‍രാജന്‍ തന്റെ രാജിക്കത്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കൈമാറി.

ഗവര്‍ണറാകുന്നതിന് മുമ്പ് തമിഴ്‌നാട് ബിജെപി അധ്യക്ഷയായിരുന്ന തമിഴിസൈ 2019-ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ഡിഎംകെ നേതാവ് കനിമൊഴിയോട് തൂത്തുകുടിയില്‍ വന്‍ തോല്‍വിയാണ് ഇവര്‍ ഏറ്റുവാങ്ങിയത്. ഇത്തവണ തമിഴിസൈ ഏത് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്ന് വ്യക്തമല്ല.

2019 സെപ്റ്റംബറിലാണ് ഇവരെ തെലങ്കാന ഗവര്‍ണറായി നിയമിച്ചത്. കിരണ്‍ ബേദിയെ നീക്കിയതിന് പിന്നാലെ പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണറുടെ ചുമതലയും നല്‍കിയിരുന്നു.