Saturday, 27 July - 2024

റിയാദിനെ കുളിരണിയിച്ച് രാവിലെ തന്നെ ചാറ്റൽ മഴ – വീഡിയോ

റിയാദ്: റിയാദിനെ കുളിരണിയിച്ച് രാവിലെ തന്നെ ചാറ്റൽ മഴ. റിയാദിന്റെ വിവിധ ഭാഗങ്ങളിൽ രാവിലെ മുതൽ ചാറ്റൽ മഴ പെയ്തിറങ്ങുന്നുണ്ട്. സുബ്ഹിയോടെ പലയിടങ്ങളിലും മഴ പെയ്ത് തുടങ്ങിയിരുന്നു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയ മുന്നറിയിപ്പ് വാസ്തവമാക്കിയാണ് ചാറ്റൽ മഴ പെയ്യുന്നത്. പലയിടങ്ങളിലും ആകാശം കടുത്ത മേഘങ്ങളാൽ മൂടിക്കെട്ടി ഇരുണ്ടിരിക്കുന്നുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

റിയാദ് മേഖലയിലെ ചില ഭാഗങ്ങളിൽ നേരിയ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സജീവമായ കാറ്റ്, തിരശ്ചീന ദൃശ്യപരത കുറക്കുമെന്നും ഇടിമിന്നലുകൾ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

അൽ ദവാദ്മി, അൽ-റെയ്ൻ, അൽ ഖുവൈയ്യ, അഫീഫ്, അൽ സുൽഫി, അൽ ഘാത്, അൽ മജ്മഅ, ഷഖ്റ, അൽ അഫ്ലാജ്, അൽ ഹരീഖ്, അൽ ഖർജ്, അൽ ദലം, അൽ മുസഹ്മിയ, ഹോതാ ബാനി തമീം, അൽ ദിരിയ, റിയാദ് നഗരം, താദിഗ്, ഹുറൈമല, തുടങ്ങിയ ഭാഗങ്ങളിൽ എല്ലാം ഇവ പ്രതിഫലിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. റിയാദിൽ രാവിലെയുണ്ടായ ചാറ്റൽ മഴയുടെ വീഡിയോകൾ 👇.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: