Saturday, 27 July - 2024

എംഎല്‍എമാരും രാജ്യസഭാംഗങ്ങളും രാജിവെക്കാതെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരേ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി

കൊച്ചി: എംഎല്‍എമാരും രാജ്യസഭാംഗങ്ങളും രാജിവെക്കാതെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരേ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന നിലവിലെ എംഎൽഎമാരും രാജ്യസഭാംഗങ്ങളും രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് ആവശ്യപ്പെട്ട്  മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഒ.കെ ജോണിയാണ് അഡ്വ: ആളൂര്‍ വഴി പൊതു താൽപര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്.

മന്ത്രി കെ.രാധാകൃഷ്ണന്‍, എംഎൽഎമാരായ വി ജോയ്, എം മുകേഷ്, കെ കെ ശൈലജ, ഷാഫി പറമ്പിൽ രാജ്യസഭാംഗങ്ങളായ കേന്ദ്രമന്ത്രി വി മുരളീധരൻ, കേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖർ, കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ, സിപിഎം നേതാവ് എളമരം കരീം തുടങ്ങിയവരാണ് കേരളത്തില്‍ നിന്ന് ഇത്തവണ ലോക്സഭയിലേക്ക് മത്സരിക്കുന്നത്.

 ഇതിൽ വി മുരളീധരൻ, രാജീവ്‌ ചന്ദ്രശേഖർ എന്നിവരുടെ കാലാവധി ഈ വരുന്ന ഏപ്രിൽ ആദ്യവാരത്തിലും എളമരം കരീമിന്റെ കാലാവധി ഈ വരുന്ന ജൂലൈ ആദ്യവാരത്തിലും അവസാനിക്കും. വേണുഗോപാൽ 2020 ജൂണിലാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

Most Popular

error: