Saturday, 27 July - 2024

മദ്യവാറ്റും മയക്കു മരുന്നും: ജുബൈൽ ജയിലിൽ അൻപതോളം മലയാളികൾ

കുറുക്കു വഴികൾ ഉപയോഗിച്ച് പെട്ടെന്ന് കാശുണ്ടാക്കാമെന്ന വ്യാമോഹങ്ങളുമായി മയക്കുമരുന്ന് വിൽപനയിലും മദ്യവാറ്റും വിൽപനയിലുമൊക്കെ വ്യാപൃതരായി പിടിയിലാകുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളും ഇവരിലുണ്ട്

ദമാം: പ്രവാസികൾ വ്യത്യസ്ത കുറ്റകൃത്യങ്ങളിൽപെട്ട് ജയിലിലകപ്പെടുന്ന പ്രവണത വർധിക്കുന്നു. ഇതേ തുടർന്ന് സഊദി ജയിലുകളിൽ തടവുകാരുടെ തോത് മുമ്പത്തേക്കാളേറെ അധികരിച്ചിരിക്കയാണെന്ന് വെളിപ്പെടുത്തി സാമൂഹ്യ പ്രവർത്തകർ. കുറുക്കു വഴികൾ ഉപയോഗിച്ച് പെട്ടെന്ന് കാശുണ്ടാക്കാമെന്ന വ്യാമോഹങ്ങളുമായി മയക്കുമരുന്ന് വിൽപനയിലും മദ്യവാറ്റും വിൽപനയിലുമൊക്കെ വ്യാപൃതരായി അവസാനം പോലീസ് കസ്റ്റഡിയിലകപ്പെടുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളും ഇവരിലുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അഞ്ചോ പത്തോ വർഷങ്ങൾ കോടതി മുഖേന ജയിലിൽ തടവ്ശിക്ഷയും സാമ്പത്തിക പിഴയും ലഭിച്ച് ആജീവനാന്തം തിരിച്ചുവരാൻ പറ്റാത്ത വിധം നാടുകടത്തലുമാണ് അവസാനം ഇത്തരക്കാർക്ക് നേരിടേണ്ടി വരുന്നത്. മയക്കുമരുന്ന് വിൽപനയും ഉപയോഗവുമായി ബന്ധപ്പെട്ട് കർശനമായ പരിശോധനകളും ശിക്ഷകളുമാണ് സഊദി ഗവണ്മെൻ്റ് ഈയിടെയായി നടപ്പിലാക്കി വരുന്നത്. കിഴക്കൻ സഊദിയിലെ വാണിജ്യ നഗരിയായ ജുബൈലിൽ മദ്യവിൽപനയും വാറ്റുമായ കേസിൽ ജയിലിൽ കഴിയുന്ന അൻപതോളം പേരിൽ മുഴുവനും മലയാളികളാണ്.

മയക്കുമരുന്ന് വിൽപനയും ഉപയോഗവുമായി തടവിലായ ഇരുപതോളം പേരടക്കം ഏകദേശം നൂറ്റിഇരുപതോളം ഇന്ത്യക്കാരാണ് ഇവിടെയുള്ളത്. അടുത്ത കാലത്തായി ഇത്രയോളം പേർ ഇതാദ്യമയാണ് ജുബൈൽ ജയിലിൽ കഴിയുന്നത്. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ നടത്തിയ ജയിൽ സന്ദർശനത്തിലാണ് ഞെട്ടിക്കുന്ന കണക്കുകൾ വെളിപ്പെട്ടത്. ഇന്ത്യൻ എംബസി ഓഫീസർ ജയിൽ ആൻ്റ് തൽഹീൽ വിഭാഗം അറ്റാഷെ രാജീവ് സിക്‌രി യുടെ നേതൃത്വത്തിലാണ് സംഘം ജയിൽ സന്ദർശനം നടത്തിയത്.

ജയിൽ ആൻ്റ്  തർഹീൽ വെൽഫെയർ വിഭാഗം ഉദ്യോഗസ്ഥൻ യൂസുഫ് കാക്കഞ്ചേരി ജുബൈലിലെ ഇന്ത്യൻ എംബസി സാമൂഹ്യ പ്രവർത്തകനും പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കോഡിനേറ്ററും കൂടിയായ സൈഫുദ്ദീൻ പൊറ്റശ്ശേരി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. വ്യാഴാഴ്ച ജുബൈൽ ജയിൽ സന്ദർശിച്ച് എല്ലാ ഇന്ത്യൻ പൗരന്മാരായ തടവുകാരേയും നേരിട്ട് കണ്ട് കാര്യങ്ങളന്വേഷിച്ചു.

ജയിലധികൃതരുടെ അഭിനന്ദനാർഹവും നിസ്സീമവുമായ സഹകരണവും ഇന്ത്യൻ എംബസിയുടെ സന്ദർശനവും ഇടപെടലുകളും മൂലം ശിക്ഷാകാലാവധി കഴിഞ്ഞിട്ടും നാടണയാൻ കഴിയാത്ത തടവുകാർക്ക് സമയോചിതം നാടണയാൻ സഹായകമാവുന്നുണ്ട്. ഇതിൻ്റെ ഭാഗമായി പാസ്പോർട്ടില്ലാത്തതിനാൽ നാട്ടിൽ പോവാൻ കഴിയാതെ ജയിലിൽ തന്നെ തുടരേണ്ടി വന്ന യുപി സ്വദേശിക്ക് എംബസിയുടെ സഹായത്തോടെ രേഖകളൊക്കെ ശരിയാക്കി ഔട്ട് പാസ് ലഭിക്കുന്നതോടൊപ്പം താമസിയാതെ തന്നെ നാടണയാനുള്ള അവസരവും ഉണ്ടാക്കി. കൂടാതെ മറ്റൊരു കേസിൽ ജുബൈൽ പോലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ കഴിഞ്ഞു വന്നിരുന്ന പഞ്ചാബ് സ്വദേശിയേയും എംബസി ഉദ്യോഗസ്ഥരും സാമൂഹ്യ പ്രവർത്തകനും സന്ദർശിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: