സഊദിയിൽ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് വര്‍ധനവ്

0
642

ദമ്മാം: ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തിയതായി സൗദി ഗതാഗത മന്ത്രി. നിരവധി സംരഭങ്ങളിലൂടെയും പദ്ധതികളിലൂടെയും റെയില്‍വേ മേഖല വികസനത്തിന്റെ പാതയിലാണ്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി സൗദി റെയില്‍വേയിലും സംവിധാനങ്ങളൊരുക്കുമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തിയതായി സൗദി ഗതാഗത മന്ത്രി സ്വാലിഹ് അല്‍ജാസിര്‍ പറഞ്ഞു. 2023ല്‍ യാത്രക്കാരുടെ എണ്ണത്തിലും ചരക്ക നീക്കത്തിലും വലിയ വളര്‍ച്ച നേടാന്‍ റെയില്‍വേക്ക് കഴിഞ്ഞു.