റിയാദ്: പ്രമുഖ സഊദി രാജകുടുംബാഗം തുർക്കി ബിൻ അബ്ദുല്ല ബിൻ നാസിർ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ അന്തരിച്ചു. സഊദി രാജ കുടുംബാംഗത്തെ പ്രതിനിധീകരിക്കുന്ന സഊദി റോയൽ കോർട്ടാണ് രാജകുമാരന്റെ മരണ വാർത്ത പുറത്ത് വിട്ടത്.
രാജകുമാരൻ തുർക്കി ബിൻ അബ്ദുല്ല ബിൻ നാസിർ ബിൻ അബ്ദുൽ അസീസിന്റെ മേലുള്ള മയ്യിത്ത് നമസ്കാരം ശനിയാഴ്ച അസ്വർ നിസ്കാരാനന്തരം നടക്കുമെന്ന് റോയൽ കോർട്ട് അറിയിച്ചു. റിയാദ് ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ വെച്ചാൻ മയ്യത്ത് നിസ്കാരം നടക്കുക.
രാജകുമാരന്റെ മേൽ അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാകട്ടെയെന്നും പാപമോചനവും ലഭിക്കട്ടേയെന്നും സഊദി റോയൽ കോർട്ട് മരണവാർത്ത അറിയിച്ച വാർത്താ കുറിപ്പിൽ പ്രാർഥിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക